ചില കൌതുക കാഴ്ച്ചകള്‍

Popular posts

Monday, October 13, 2008

മൈസൂര്‍ അരമനെ

97,000 ബള്‍ബുകളുടെ ഉജ്ജ്വല ശോഭയില്‍ മൈസൂര്‍ പാ‍ലസ്




1399 മുതല്‍ 1947 വരെ മൈസൂര്‍ ഭരിച്ചിരുന്ന വോഡയാര്‍ രാജവംശമാണ് മൈസൂര്‍ കൊട്ടാരം പണികഴിപ്പിച്ചത്. പതിനാലാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ഈ കൊട്ടാരം 1638ല്‍ ഉണ്ടായ ഒരു ഇടിമിന്നലില്‍ ഭാഗികമായി നശിക്കുകയായിരുന്നു. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാ‍നത്തില്‍ ഇത് പൂര്‍ണ്ണമായി പൊളിച്ച് പുതിയ കൊട്ടാരം പണിതു. പക്ഷേ അനര്‍ത്ഥങ്ങള്‍ അവസാനിച്ചിരുന്നില്ല. 1897ല്‍ ഉണ്ടായ ഒരു തീ പിടുത്തത്തില്‍ കൊട്ടാരം കത്തിനശിച്ചു. പിന്നീട് ഹെന്രി ഇര്‍വ്വിന്‍ എന്ന ബ്രിട്ടീഷ് വാസ്തുശില്‍പ്പി രൂപകല്‍പ്പന ചെയ്ത് 1912ല്‍ പണിപൂര്‍ത്തിയായ കൊട്ടാരമാണ് ഇപ്പോഴുള്ളത്.

വാണിങ്ങ്: ക്ലിക്കി വലുതാക്കി കാണരുത്. അഥവാ കണ്ടു പോയാല്‍ പിന്നെയുള്ളതിനൊന്നും ഞാന്‍ ഉത്തരവാദിയല്ല. ക്ലിയര്‍ കുറവാണെന്നോ ബ്ലര്‍ ആയെന്നോ ഒക്കെ തോന്നിയേക്കാം..

3x സൂം, പോന്റ് ആന്‍ഡ് ഷൂട്ട് ക്യാമറ കൊണ്ട് എടുത്തത്.. വിവരങ്ങള്‍ക്ക് കടപ്പാട് വിക്കിപീഡിയ

20 comments:

മയൂര said...

ഠോ...

പടം ചെറുതായി കാണാനാനിഷ്ടമായത്...:)

smitha adharsh said...

ഹ്മം...ഞാന്‍ ക്ലിക്കി വലുതാക്കി കണ്ടു...ഇയാളിപ്പോ എന്തോ ചെയ്യും?

പക്ഷെ,ആ വാണിംഗ് തന്നത് ശരിയായിരുന്നു കേട്ടോ..

siva // ശിവ said...

മൈസൂര്‍ കൊട്ടാരം പകല്‍ വെളിച്ചത്തില്‍ മാത്രമേ കണ്ടിരുന്നുള്ളൂ....നന്ദി...രാത്രിവിളക്കുകളുടെ വെളിച്ചത്തിലെ ഈ ചിത്രംത്തിന്....

ശ്രീലാല്‍ said...

ദസറയ്ക്ക് മൈസൂരിൽ അറുമാദിച്ചോ ? :)

97000 ബൾബോ ? ഇത്രയും വൈദ്യുതി കത്തിച്ചു കളയാൻ ഇവന്മാർക്ക് എങ്ങനെ മനസ്സ് വരുന്നു ?

nandakumar said...

നിന്നോട് ദൈവം പോലും പൊറുക്കില്ലെടാ. ഒരു വാക്ക് നമ്മളോട് പറയാര്‍ന്നില്ലേ ഗഡ്യേ? :(

‘വിവരങ്ങള്‍ക്ക് കടപ്പാട് വിക്കിപീഡിയ‘ ഫോട്ടോക്കും??

ഞാനിവിടെ കമന്റുന്നില്ല :(

Sarija NS said...

വലുതാക്കി നോക്കില്ലട്ടോ. നല്ല ഫോട്ടോനെ ചീത്തയായി കാണാനുള്ള ശക്തിയില്ലാഞ്ഞിട്ടാ. മുന്നറിയിപ്പിനു നന്ദി .

ഓ.ടോ: നന്ദേട്ടന്‍ ചോദിച്ചത് പോലെ ഫോട്ടോയ്ക്ക് കടപ്പാട് വിക്കിയോടോ ഗൂഗിളിനോടോ? ;-)

ഞാന്‍ ആചാര്യന്‍ said...

ജിഹേഷെ 1986 ല്‍ അവിടെ വന്നു കണ്ടത് ഓര്‍ക്കുന്നു.... ചാമുണ്ഡി ഹില്‍സ്, വിശ്വേശ്വരയ്യ, വൃന്ദാവന്‍..ആതൊരു നീണ്ട സ്വപ്നം പോലെ ഓര്‍ക്കുന്നു

കുഞ്ഞന്‍ said...

സാബ്,

മുന്നറിയിപ്പ് തന്നത് നന്നായി..അല്ലെങ്കില്‍ അവിടെ കാഴ്ചവട്ടം എന്നെഴുതിയതിന് രണ്ട് തരേണ്ടതാണ്. അപ്പോള്‍ എവിടെപ്പോയാലും വരഞ്ഞിടുമല്ലെ..

Lathika subhash said...

‘മൈസൂര്‍ അരമനെ’
മനോഹരം .....

പൈങ്ങോടന്‍ said...

ഇത് കലക്കീടാ
ആ പടത്തിന്റെ കടപ്പാട് കൂടി കൊടുക്കാമായിരുന്നു :)

The Common Man | പ്രാരബ്ധം said...

ഇതൊക്കെയൊന്നു പറഞ്ഞിട്ടു പൊക്കൂട്‌ടോ?

മാണിക്യം said...

ഹെന്റമ്മേ! ഹെന്നാ ബുദ്ധി!!
അപാരം! സമ്മതിച്ചു തന്നിരിക്കുന്നു.
മര്യാദക്ക് ഇതും വായിച്ചു ,
:കൊള്ളാം മോനെ കൊച്ചുകൃഷ്ണാ :
എന്നു പറഞ്ഞു പോയേനെ ,
ഇതിപ്പോ ഇവിടെ ക്ലിക്കരുത് എന്ന് എഴുതി വച്ചപ്പോള്‍ എന്നാ പിന്നെ അങ്ങനെ തന്നെന്നു വച്ചു. അന്നേരമല്ലെ “കാഴ്ചവട്ടം” കണ്ടുള്ളു!
ഓരോരൊ ഏടാകുടങ്ങളേ!!

ദിലീപ് വിശ്വനാഥ് said...

ഈ ജോണ്‍ ഡോട്ടര്‍ എന്തര്?

അരമന മാത്രമേ ഉള്ളോ അന്തപ്പുരം എവിടെ?

ഭൂമിപുത്രി said...

പണ്ടൊരു ദസറ്യ്ക്ക് ഞാനുമുണ്ടായിരുന്നു മൈസൂരിൽ ഈക്കാഴ്ച്ച കാണാൻ.
ഓർമ്മപുതുക്കാൻ ഒരവസരം കിട്ടിയത് സന്തോഷായിട്ടൊ

മാഹിഷ്മതി said...

ഞങ്ങളുടെ മൈസൂര്‍ യാത്ര ഇന്നും നടന്നില്ല .ഈ പട്ം കണ്ട് കൊതി ഒന്നു കൂടെ മൂത്തു

Typist | എഴുത്തുകാരി said...

വാണിങ്ങ് മറികടന്നു, ക്ലിക്കി വലുതാക്കി കണ്ടൂട്ടോ.

Jayasree Lakshmy Kumar said...

ചെറുപ്പത്തിനെന്നോ പോയി കണ്ട ഒരോർമ്മ മാത്രേ മനസ്സിലുണ്ടായിരുന്നുള്ളു. അതും ശിവ പറഞ്ഞ പോലെ പകൽ‌വെട്ടത്തിൽ. ഈ രാത്രിക്കാഴ്ച മനോഹരം

Sherlock said...

പടത്തിന്റെ കട”പാട്” ഫോട്ടോഷോപ്പിലിട്ട് ക്രോപ്പ് ചെയ്തപ്പോള്‍ മാഞ്ഞുപോയി.

എല്ലാരോടും.. “സ്കോറീ“ :)

മുസാഫിര്‍ said...

97000 ബള്‍ബുകളോ ? ഫ്യൂസ് ആ‍യ ബള്‍ബ് മാ‍റ്റാന്‍ തന്നെ അഞ്ചു പത്ത് അണ്ണന്മാര്‍ കാണുമല്ലോ .

മേരിക്കുട്ടി(Marykutty) said...

ഗ്രീന്‍പീസ് പറയുന്നതു, ബ്ലന്ഡര്‍് എന്നാണ്. ഇത്രയും ബള്‍ബ് കത്തിക്കാന്‍ വേസ്റ്റാക്കുന്ന ഊര്ജ്ജം..അങ്ങനെയൊക്കെ..

അടിച്ചുമാറ്റുന്നവരെ.. ഇതിലേ ഇതിലേ


ശിവ ശിവാ...നമ്മുടെ ബ്ലോഗിലെ യോഗ പഠനം എന്ന പോസ്റ്റ് ഏതോ സഹൃദയന്‍ അടിച്ചുമാറ്റി മെയിലാക്കിരിക്കണു . പക്ഷേ യാതൊരു കടപ്പാടും വച്ചിട്ടില്യാ..

ഇനിയും അടിച്ചു മാറ്റാന്‍ വരുന്ന സഹൃദയരോട് ഒരു അപേക്ഷിണ്ടേ... ഒരു കടപ്പാടും കൂട്യങ്ങട് വെക്യാ ... ന്ന് വെച്ചാല്‍ ഈ ബ്ലോഗിന്റെ ഒരു ലിങ്കും കൂടി കൊടുക്കാഹ്... മന്‍സിലാവണുണ്ടോ..

എന്നെ കുറിച്ച്

അഭിപ്രായങ്ങള്‍

Archive

ആളോള് എവിടന്നൊക്കെ?