ചില കൌതുക കാഴ്ച്ചകള്‍

Popular posts

Thursday, January 31, 2008

കണ്ടക്ടര്‍ - ഒരൊഴിവ്

സുഹൃത്തുക്കളെ,

ബാംഗ്ലൂര്‍-കൊള്ളിഗല്‍ റൂട്ടില് ഓടുന്ന “ശ്രീ ഉദയഗംഗ“ എന്ന ബസ്സിനു മുകളിലെ കണ്ടക്ടര്‍ തസ്തികയിലേയ്ക്ക് ഒരു ഒഴിവുണ്ട്. താല്പര്യമുള്ളവര് 500 രൂപയുടെ ഡി ഡി [പേയബിള്‍ റ്റു ഏടാകൂടം ട്രാവത്സ് പ്രൈ.ലി ] സഹിതം അപേക്ഷിക്കുക. വിമുക്ത സര്‍ക്കസ് അഭ്യാസികള്‍ക്കു മുന്‍‌ഗണന.








Wednesday, January 23, 2008

അഞ്ചു കാലുള്ള കാള

[ഇതായിരുന്നു കാഴ്ച്ചവട്ടത്തിലെ ആദ്യ പോസ്റ്റ്. നോട്ടം കിട്ടാതെ അനാഥമായി കിടക്കുകയായിരുന്നതിനാല്‍ ഒന്നുകൂടി പോസ്റ്റുന്നു. ]

ഒരു ദിവസം കാലത്ത് ഓഫീസിലേയ്ക്ക് പോകാന്‍ തയ്യാറെടുക്കുന്ന സമയത്താണ് പുറത്ത് ഒരു മണിയൊച്ച കേട്ടത്. നോക്കുമ്പോള്‍ ഒരു കാള മണവാട്ടിയെപ്പോലെ പൂവെല്ലാം തലയില്‍ ചൂടി നില്‍ക്കുന്നു. അതിശയിപ്പിച്ചത് എന്താണെന്നു വച്ചാ‍ല്‍ അതിന്റെ കഴുത്തിലും ഒരു കാലുണ്ട്. പ്രകൃതിയുടെ വികൃതിയുമായി ജനിച്ച ഈ കാളയെ ദൈവമാക്കി മാറ്റി സമ്പാദിക്കുകയാണ് ഒരു കക്ഷി... ഓരോ നമ്പറുകളെ....

ക്ലിക്കി വലുതാക്കിയാല്‍ നന്നായി കാണാം





ദേ ആ കാണുന്നതാണ് അഞ്ചാമത്തെ കാല്‍. കാലിന്റെ തുടക്കത്തില്‍ കാണുന്നത് എക്സ്ട്രാ നാക്കാണെന്നും അങ്ങേര് മൊഴിഞ്ഞു









Sunday, January 13, 2008

ഞാന്‍ മരിക്കുകയാണ്..[ഫോട്ടോ പോസ്റ്റ്]




ഞാന്‍ മരിക്കുകയാണ്....അതോടൊപ്പം എന്റെ അഹങ്കാരവും...

അഹങ്കാരിയായിരുന്നു ഞാന്‍....
വീശിയടിക്കുന്ന കാറ്റില്‍ ഒരില പോലും അനക്കാതെ..
ആര്‍ത്തലച്ച് പെയ്ത മഴയില്‍ ഒരു തുള്ളി പോലും താഴോട്ടു വീഴ്ത്താതെ..
തണല്‍ തേടി വന്നവരെ ഇലകള്‍ കൊണ്ട് അഭിഷേകം നടത്തി..
കൂടു കൂട്ടാന്‍ വന്നവരെ ചില്ലകള്‍ കുലുക്കി ആട്ടിയോടിച്ച്..
ഭക്ഷണം തേടി വന്നവര്‍ക്ക് വിഷക്കായ നല്‍കി..
ഉന്മാദം കൊണ്ട് വിറളിപിടിച്ച യവ്വനം...

ഇപ്പോള്‍ ഇലകളെല്ലാം കൊഴിഞ്ഞ്...ആരും തിരിഞ്ഞു നോക്കാതെ..
മനസിലാക്കുന്നു എല്ലാം...

ഇനിയൊരു ജന്മം കൂടി തന്നിരുന്നെങ്കില്‍?..


(ചിത്രം:സ്കന്ദഗിരി ട്രെക്കിങ്ങിനിടയില്‍ ക്ലിക്കിയത്)

Tuesday, January 1, 2008

സമ്മറിലെ ഐസ് സ്കേറ്റിങ്ങ് [പടം]

ഡാലസിലെ(യു.എസ്) ഗലേറിയ ഷോപ്പിങ് സമുച്ചയത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. തറ നിരപ്പിനു താഴേയുള്ള പ്രത്യേക സജ്ജീകരണം മൂലം മുകളിലുള്ള വെള്ളം എപ്പോഴും ഐസ് ആയിരിക്കും.സുഖമായി ഐസ് സ്കേറ്റിങ്ങ് ചെയ്യാം. വെറുതെയല്ലാട്ടോ..മണിക്കൂറിനു പത്തു ഡോളര്‍ കൊടുക്കണം..





അടിച്ചുമാറ്റുന്നവരെ.. ഇതിലേ ഇതിലേ


ശിവ ശിവാ...നമ്മുടെ ബ്ലോഗിലെ യോഗ പഠനം എന്ന പോസ്റ്റ് ഏതോ സഹൃദയന്‍ അടിച്ചുമാറ്റി മെയിലാക്കിരിക്കണു . പക്ഷേ യാതൊരു കടപ്പാടും വച്ചിട്ടില്യാ..

ഇനിയും അടിച്ചു മാറ്റാന്‍ വരുന്ന സഹൃദയരോട് ഒരു അപേക്ഷിണ്ടേ... ഒരു കടപ്പാടും കൂട്യങ്ങട് വെക്യാ ... ന്ന് വെച്ചാല്‍ ഈ ബ്ലോഗിന്റെ ഒരു ലിങ്കും കൂടി കൊടുക്കാഹ്... മന്‍സിലാവണുണ്ടോ..

എന്നെ കുറിച്ച്

അഭിപ്രായങ്ങള്‍

Archive

ആളോള് എവിടന്നൊക്കെ?