ചില കൌതുക കാഴ്ച്ചകള്‍

Popular posts

Friday, September 21, 2007

ദ് ആരാടാ? [പടം]

കണ്ടാ കണ്ടാ..ആ ബസ്സിന്റെ പിന്നില് ഒരു നല്ല പെങ്കൊച്ചിന്റെ പടം..
അത് ഏത് “കര്‍ണ്ണാടകക്കാരിയാടാ”?
ഒന്നു ചവിട്ടി വിടടാ ശവീ..ശരിക്കും കാണുന്നില്ല..
നിന്റെ കാലുമേന്താ കുരുണ്ടോ..
ടാ ടാ പൊട്ടന്‍‌കുണാപ്പാ..ദേ ഞാനൊരു തേമ്പ് വച്ച് തന്നാലുണ്ടല്ലോ?

എന്റെ പൊന്നു ചേട്ടാ..അങ്ങനെ കത്തിച്ചു വിടാന്‍ ഇതു “ഫെരാരി“ യൊന്നുമല്ല.ഒരു പാവം വാഗണ്‍ ആര്‍..അതും ഗ്യാസില്‍ ഓടണത്...പിന്നെ ഒരു ജാതി ക്ണാപ്പ് വര്‍ത്താനം പറയരുത്...ഇയാളെ ഏതു നേരത്താ ട്രിപ്പിനു വിളിക്കാന്‍ തോന്നിത്?

എന്റെ തങ്കക്കുടം അല്ലേ?.. ഒന്നു കൂടി ട്രൈ ചെയ്യ്..ആ കാല്‍ ഒന്നുകൂടി കൊടുത്തേ..ആ അങ്ങനെ അങ്ങനെ..ഇപ്പ ശരിയ്ക്ക് കാണണ്ണ്ട്...ടാ ഇത് ലവളല്ലേ..നമ്മടെ രാപ്പകലില്‍ ഉള്ളോള്?എന്താ ചെയ്യാ..ആ പടത്തീ കണ്ടപ്പോ ഞാന്‍ ഒരിക്കലും വിചാരിച്ചില്ല..ഈ കൊച്ച് ഇങ്ങനെ മാറിപ്പോകുമെന്ന്..

എന്ത് മാറിപ്പോയീന്നാ ചേട്ടനീ പറണേ?..ആ കൊച്ചിന്റെ കൈയ്യിലിപ്പോ പൂത്ത കാശുമായി..ദക്ഷിണേന്ത്യ മുഴുവന്‍ പ്രശസ്തിയുമായി
ഇനിയെന്തോന്നു വേണം...ചേട്ടന് മറ്റേ സൂക്കേടാ...

ഏതിന്റെ?.

അതോ...അസൂയ അല്ലാതെ വേറെന്ത്?

അടിച്ചുമാറ്റുന്നവരെ.. ഇതിലേ ഇതിലേ


ശിവ ശിവാ...നമ്മുടെ ബ്ലോഗിലെ യോഗ പഠനം എന്ന പോസ്റ്റ് ഏതോ സഹൃദയന്‍ അടിച്ചുമാറ്റി മെയിലാക്കിരിക്കണു . പക്ഷേ യാതൊരു കടപ്പാടും വച്ചിട്ടില്യാ..

ഇനിയും അടിച്ചു മാറ്റാന്‍ വരുന്ന സഹൃദയരോട് ഒരു അപേക്ഷിണ്ടേ... ഒരു കടപ്പാടും കൂട്യങ്ങട് വെക്യാ ... ന്ന് വെച്ചാല്‍ ഈ ബ്ലോഗിന്റെ ഒരു ലിങ്കും കൂടി കൊടുക്കാഹ്... മന്‍സിലാവണുണ്ടോ..

എന്നെ കുറിച്ച്

അഭിപ്രായങ്ങള്‍

Archive

ആളോള് എവിടന്നൊക്കെ?