ചില കൌതുക കാഴ്ച്ചകള്‍

Popular posts

Wednesday, January 23, 2008

അഞ്ചു കാലുള്ള കാള

[ഇതായിരുന്നു കാഴ്ച്ചവട്ടത്തിലെ ആദ്യ പോസ്റ്റ്. നോട്ടം കിട്ടാതെ അനാഥമായി കിടക്കുകയായിരുന്നതിനാല്‍ ഒന്നുകൂടി പോസ്റ്റുന്നു. ]

ഒരു ദിവസം കാലത്ത് ഓഫീസിലേയ്ക്ക് പോകാന്‍ തയ്യാറെടുക്കുന്ന സമയത്താണ് പുറത്ത് ഒരു മണിയൊച്ച കേട്ടത്. നോക്കുമ്പോള്‍ ഒരു കാള മണവാട്ടിയെപ്പോലെ പൂവെല്ലാം തലയില്‍ ചൂടി നില്‍ക്കുന്നു. അതിശയിപ്പിച്ചത് എന്താണെന്നു വച്ചാ‍ല്‍ അതിന്റെ കഴുത്തിലും ഒരു കാലുണ്ട്. പ്രകൃതിയുടെ വികൃതിയുമായി ജനിച്ച ഈ കാളയെ ദൈവമാക്കി മാറ്റി സമ്പാദിക്കുകയാണ് ഒരു കക്ഷി... ഓരോ നമ്പറുകളെ....

ക്ലിക്കി വലുതാക്കിയാല്‍ നന്നായി കാണാം





ദേ ആ കാണുന്നതാണ് അഞ്ചാമത്തെ കാല്‍. കാലിന്റെ തുടക്കത്തില്‍ കാണുന്നത് എക്സ്ട്രാ നാക്കാണെന്നും അങ്ങേര് മൊഴിഞ്ഞു









21 comments:

കാപ്പിലാന്‍ said...

ithaanu ochira kaala

മിന്നാമിനുങ്ങുകള്‍ //സജി.!! said...

അപ്പോള്‍ ബ്ലോഗ് അന്യം നിന്ന് പോകാതിരിക്കാനാണൊ...
ഈ കാളയെ പോസ്റ്റിയത്..കാപ്പിലാന്‍ മാഷ് പറഞ്ഞപോലെ ഇത് ഓച്ചിറക്കാളയാകും ചിലപ്പോള്‍ അതിന്റെ അപ്പുപ്പന്‍ കാളയാകാനും സാധ്യതയുണ്ട്..

പ്രിയ ഉണ്ണികൃഷ്ണന്‍ said...

കാള വന്നപ്പോഴേക്കും കമന്റുകള്‍ എടുക്കരുത് എന്നൊരു ചൊല്ലില്ലേ?

Unknown said...

ഇതാവണം‌‌ എവല്യൂഷന് എന്നു പറയുന്നത്. കാള ദൈവമാകുന്ന എവല്യൂഷന്.

അഞ്ചു കാലുള്ള ആന പണ്ടേ ഇവോള്വ്ഡാണല്ലോ?

പോളിയോ പിടിച്ച മനുഷ്യനെന്നാണോ ഇനി ദൈവമാവുന്നത്?

ദിലീപ് വിശ്വനാഥ് said...

അങ്ങനെയും പണം സമ്പാദിക്കാം.

ഏ.ആര്‍. നജീം said...
This comment has been removed by the author.
കാപ്പിലാന്‍ said...

അന്ച്ചു കാലുള്ള ആനേ കണ്ടിട്ടുണ്ട്

ശ്രീ said...

പണമുണ്ടാക്കാനുള്ള ഓരോരോ വഴികള്‍!


ന്നാ‍ലും ലവനാളു കൊള്ളാമല്ലോ...
;)

Sharu (Ansha Muneer) said...

അഞ്ചാം കാല്‍ ഉടമസ്ഥനു അനുഗ്രഹമാണ്...കാളയ്ക്കൊ? കൊള്ളാം

ദേശാടനകിളി said...

രണ്ടുകാലുള്ളവനെ തീറ്റിപോറ്റാന്‍ നാലുകാലുള്ള ജീവി ഒപ്പം ഒരു കാലുകൂടി ചേര്‍ത്ത് വച്ച് പരിശ്രമിക്കുന്നു.

ഈ കാളയ്ക്ക് സാധാരണ നാലുകാലായിരുന്നെങ്കില്‍ അതിപ്പോല്‍ അവനെ പോറ്റുന്ന തീറ്റയായേനെ.

വെറുപ്പുതോന്നുന്നു എനിക്കെന്റെ കാലുകളോടുതന്നെ.

Meenakshi said...

പണം സമ്പാദിക്കാന്‍ ഭക്തിയോളം നല്ലൊരു മാര്‍ഗ്ഗമില്ലല്ലോ. പോസ്റ്റും ഫോട്ടോയും ഉഗ്രന്‍

CHANTHU said...

ഈ അഞ്ചാംകാലുകാരനെ പരിചയപ്പെടുത്തിയത്‌ നന്നായി. അല്ലെങ്ക്‌ില്‍ നേരിട്ട്‌ കണ്ടങ്ങ്‌ ഞെട്ടിപ്പോയേനെ.

ഉപാസന || Upasana said...

ചാത്തനെ പേടിപ്പിച്ചത് ലവന്‍ തന്നെ ഭായ്
:)
ഉപാസന

ഹരിശ്രീ said...

ജിഹേഷ്,

വീണ്ടും പോസ്റ്റിയത് നന്നായി...

ഏ.ആര്‍. നജീം said...

തന്നെ കൊണ്ട് നടന്ന് കച്ചവടം നടത്തിയതിന് ഈശ്വരനും ശപിച്ച് കാണും കാളയേയും കാളക്കാരനേയും...

മാണിക്യം said...

“എന്തിനേയും ഏതിനേയും
കച്ചവടവല്‍ക്കരിക്കുകയാണീ
ലോകം കാളയുടെ
ദുരവസ്ഥയും വിലപ്പനക്ക്.....”

G.MANU said...

കാളയും ലോകവും പിന്നെ കുറെ ദൈവങളും

മന്‍സുര്‍ said...

ജിഹേഷ്‌ ഭായ്‌...

കാള....നന്നായിരിക്കുന്നു.....ആ അഞ്ചാമത്തെ കാല്‌
അല്‍പ്പം കൂടി വളര്‍ന്നോ എന്നൊരു സംശയം , അന്ന്‌ കണ്ടപ്പോല്‍
ഇത്ര തടിയുമില്ലായിരുന്നു....ജിഹേഷ്‌ഭായ്‌ എന്തായാലും
പട്ടിണിക്കിട്ടിലെന്ന്‌ ഉറപ്പ്‌....
ഈ കാല്‌ മനുഷ്യന്‌ വന്നിരുന്നെങ്കില്‍...ചെയ്യാത്ത ചികിത്സയുണ്ടാക്കുമായിരുന്നില്ല.....
പാവം കാള......ഒരു കാല്‌ അധികമുണ്ടായിട്ടും ഒരു അഹങ്കാരവും അതിനില്ല...

നല്ല ചിത്രം...അഭിനന്ദനങ്ങള്‍

നന്‍മകള്‍ നേരുന്നു

പ്രയാസി said...

എടാ..അതു സ്റ്റെപ്പിനിയാടാ..:)

നിലാവര്‍ നിസ said...

ഉം... നല്ല കാള.. ഇതിനെത്തന്നെയല്ലേ അപ്പക്കാള എന്നും പറയുക?

കൊസ്രാക്കൊള്ളി said...

പോസ്റ്റിക്കോളൂ പക്ഷേ പോസ്റ്റയൂടരുത്‌

അടിച്ചുമാറ്റുന്നവരെ.. ഇതിലേ ഇതിലേ


ശിവ ശിവാ...നമ്മുടെ ബ്ലോഗിലെ യോഗ പഠനം എന്ന പോസ്റ്റ് ഏതോ സഹൃദയന്‍ അടിച്ചുമാറ്റി മെയിലാക്കിരിക്കണു . പക്ഷേ യാതൊരു കടപ്പാടും വച്ചിട്ടില്യാ..

ഇനിയും അടിച്ചു മാറ്റാന്‍ വരുന്ന സഹൃദയരോട് ഒരു അപേക്ഷിണ്ടേ... ഒരു കടപ്പാടും കൂട്യങ്ങട് വെക്യാ ... ന്ന് വെച്ചാല്‍ ഈ ബ്ലോഗിന്റെ ഒരു ലിങ്കും കൂടി കൊടുക്കാഹ്... മന്‍സിലാവണുണ്ടോ..

എന്നെ കുറിച്ച്

അഭിപ്രായങ്ങള്‍

Archive

ആളോള് എവിടന്നൊക്കെ?