ചില കൌതുക കാഴ്ച്ചകള്‍

Popular posts

Thursday, January 31, 2008

കണ്ടക്ടര്‍ - ഒരൊഴിവ്

സുഹൃത്തുക്കളെ,

ബാംഗ്ലൂര്‍-കൊള്ളിഗല്‍ റൂട്ടില് ഓടുന്ന “ശ്രീ ഉദയഗംഗ“ എന്ന ബസ്സിനു മുകളിലെ കണ്ടക്ടര്‍ തസ്തികയിലേയ്ക്ക് ഒരു ഒഴിവുണ്ട്. താല്പര്യമുള്ളവര് 500 രൂപയുടെ ഡി ഡി [പേയബിള്‍ റ്റു ഏടാകൂടം ട്രാവത്സ് പ്രൈ.ലി ] സഹിതം അപേക്ഷിക്കുക. വിമുക്ത സര്‍ക്കസ് അഭ്യാസികള്‍ക്കു മുന്‍‌ഗണന.








19 comments:

ദിലീപ് വിശ്വനാഥ് said...

ശുപാര്‍ശ വല്ലതും വേണോ?

Anonymous said...

http://malayalam.blogkut.com/

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ലേഡി കണ്ടക്റ്റര്‍ വന്നാ തിരക്കു കൂടും...

ശ്രീലാല്‍ said...

കണ്ടക്ടറാകാന്‍ പരീഷ പാസാകണ്ടേ ജിഹേഷേ....? ഞാന്‍ കിളിയാകാം.. :)

ശ്രീ said...

ജിഹേഷ് ഭായ്...

ഇതും ഏടാകൂടം ട്രാവത്സിന്റെ വക ആണോ?
;)

ശ്രീനാഥ്‌ | അഹം said...

:-)

Pongummoodan said...

:)

siva // ശിവ said...

500 രൂപ ചില്ലറ ഇല്ലാത്തതുകൊണ്ട്‌ 1000 രൂപ അയക്കുന്നു...ബുദ്ധിമുട്ട്‌ ആവില്ലല്ലോ...

ശ്രീവല്ലഭന്‍. said...

ഇതിനാണ് ജോലി തട്ടിപ്പെന്നു പറയുന്നത്. ഒഴിവുണ്ട്‌ പോലും ഒഴിവ്!

ഇതുപോലെ ഇതിന് മുന്പ് കുറെ ഡ്രാഫ്റ്റ് അയച്ചിട്ട് ജൊലീം തന്നില്ല, കാശും പോയി. ഇപ്പഴല്ലേ ആളിനെ പിടികിട്ടിയത്! എവിടെ, 100 വിളിക്കട്ടെ? അല്ലെ കാശ് പകുതി srevallabhan@gmail.com അയച്ചു തന്നേക്ക്‌...

പ്രയാസി said...

എനിക്കും കിളിയായാ മതി..;)

Murali K Menon said...

വനിതാ കണ്ടക്ടര്‍ തന്നെയാണ് നല്ലത്. കാരണം ബസ്സിന്റെ പുറത്തുള്ളവരും ഉള്ളില്‍ തന്നെയുണ്ടാവുമല്ലോ!
പിന്നെ ബസ്സുടമയായ ഞാനും ഉള്ളില്‍ നില്‍ക്കുന്നുണ്ടാവും - ആരും എണീറ്റ് സീറ്റൊന്നും തരണ്ട ട്ടാ (വരവേല്പിലെ മുരളി)

ഫോട്ടോഷൂട്ടര്‍ said...

ഹ ഹ! ഇതൊരു ഏടാകൂടം പിടിച്ച പണിയാണല്ലോ... ശമ്പളം പറഞ്ഞാല്‍ പാര്‍ട്ട് ടൈമായി ഒരു കൈ നോക്കാം. ഫോട്ടോസ് അടിപൊളി!

ഗീത said...

ഇങ്ങനെയാണെങ്കില്‍ ഏടാകൂടം ട്രാവത്സ് കുറെ സമ്പാദിക്കുമല്ലോ.

കൊച്ചുത്രേസ്യ said...

ഓഹോ ഏടാകൂടം ട്രാവെല്‍സ്‌ സിറ്റിസ്വാപ്സിനെ ടെയ്‌ക്കോവര്‍ ചെയ്തോ .അവരായിരുന്നൂലോ ഇങ്ങനെ ടെറസിലിരുന്നു സഞ്ചരിക്കാന്‍ പറ്റുന്ന ടൈപ്പ്‌ ബസുകള്‌ ഈ ബാംഗ്ലൂരൂടെ ഓടിച്ചോണ്ടിരുന്നത്‌ :-)

അഭിലാഷങ്ങള്‍ said...

ജോബ് ഓപ്പര്‍ച്യുനിറ്റി കണ്ട് വന്നതാ..

എനിക്ക് കണ്ടക്റ്ററായാമതി. ഞാന്‍ 250 രൂപ അയക്കുന്നു. ഇപ്പോഴുള്ള കണ്ടക്ടറെ മുകളിലത്തെ നിലയില്‍ നിയമിക്കൂ...!

ബസ്സിന്റെ ഉള്ളില്‍ 2 കണ്ടക്ടര്‍മാര്‍ മസ്റ്റാ.. !

“ബസ്സിന്റെ ആദ്യ പകുതി ഞാന്‍ നോക്കിക്കോളാം, രണ്ടാമത്തെ പകുതി വേറൊരാളെ നിയമിക്കൂ....“

:-)

ഓഫ് ടോപ്പിക്ക്:

ആ മുരളീമേനോന്‍ എന്ന ബസ്സ് മുതലാളി സീറ്റ് വേണ്ടാന്നൊക്കെ പറയും, അത് മഹാമനസ്കതകൊണ്ടാ.. ബട്ട് ആരെങ്കിലും എണീറ്റ്കൊടുക്കൂ പ്ലീസ്. പുള്ളി ആകെ ക്ഷീണത്തിലാ, അദ്ദേഹം ബസ്സ് വാങ്ങാന്‍ കൊടുത്തതിനേക്കാള്‍ കാശ് അതിന്റെ റജിസ്‌ട്രേഷന്‍ നംബറായ കെ.എ 11 എ “ട്രിപ്പിള്‍ ത്രീ” കിട്ടാനായി കൊടുത്തിട്ടുണ്ട്..അതിന്റെ ക്ഷീണം ഇനിയും തീര്‍ന്നിട്ടില്ല. പിന്നെ, ബസ്സിന്റെ മുന്നില്‍ DVD Home Theater എന്നൊക്കെ ചക്കയുടെ വലുപ്പത്തില്‍ എഴുതിവച്ചാപ്പോരാ.. സിനിമയിടെടേയ്... ലാലിന്റെ “വരവേല്‍പ്പ്” തന്നെയായിക്കോട്ടെ..!

ഏ.ആര്‍. നജീം said...

എക്സ് ഗള്‍ഫ്‌കാര്‍ക്ക് വല്ല സം‌വരണവും ഉണ്ടോ....?

ഹരിശ്രീ said...

ഈ അഭ്യാസം കൊള്ളാം...

നല്ല ചിത്രങ്ങള്‍....

കൊച്ചുമുതലാളി said...

:)

K M F said...

:-)

അടിച്ചുമാറ്റുന്നവരെ.. ഇതിലേ ഇതിലേ


ശിവ ശിവാ...നമ്മുടെ ബ്ലോഗിലെ യോഗ പഠനം എന്ന പോസ്റ്റ് ഏതോ സഹൃദയന്‍ അടിച്ചുമാറ്റി മെയിലാക്കിരിക്കണു . പക്ഷേ യാതൊരു കടപ്പാടും വച്ചിട്ടില്യാ..

ഇനിയും അടിച്ചു മാറ്റാന്‍ വരുന്ന സഹൃദയരോട് ഒരു അപേക്ഷിണ്ടേ... ഒരു കടപ്പാടും കൂട്യങ്ങട് വെക്യാ ... ന്ന് വെച്ചാല്‍ ഈ ബ്ലോഗിന്റെ ഒരു ലിങ്കും കൂടി കൊടുക്കാഹ്... മന്‍സിലാവണുണ്ടോ..

എന്നെ കുറിച്ച്

അഭിപ്രായങ്ങള്‍

Archive

ആളോള് എവിടന്നൊക്കെ?