അല്‍പ്പം ചരിത്രം: ബാംഗ്ലൂര്‍ സിറ്റി ലിമിറ്റില്‍ നിന്നും ഏകദേശം 60 കിലോമീറ്റര്‍ ദൂരത്തില്‍ സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 1479 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു ഹില്‍ സ്റ്റേഷനാണ് നന്ദി ഹിത്സ്. അടുത്തു തന്നെ ഉത്ഘാടം ചെയ്യപ്പെടുന്ന ദേവനഹള്ളി ഇന്റ്ര് നാഷണല്‍ എയര്‍പ്പോര്ട്ടില്‍ നിന്നും ഏകദേശം 15 കിലോമീറ്റര്‍. ടിപ്പു സുല്‍ത്താന്റെ വേനല്‍ക്കാല വിശ്രമ കേന്രമായിരുന്നു ഇവിടം. അന്നു കാലത്ത് കുറ്റവാളികളെ താഴേക്കിട്ടു കൊല്ലുന്ന ടിപ്പുസ് ഡ്രോപ്പില്‍ നിന്നുള്ള കാഴ്ച്ച അതി മനോഹരമാണ്. മൂന്നു നദികള്‍ ഈ കുന്നില്‍ നിന്നും ഉത്ഭവിക്കുന്നു (പെന്നാര്‍, പലര്‍ പിന്നെ അര്‍ക്കാവദി). പുരാതനമായ ഒരു ശിവ-പാര്‍വ്വതി ക്ഷേത്രം ഇവിടെയുണ്ട്. പിന്നെ ഏകദേശം ആയിരത്തോളം വര്‍ഷം പഴക്കമുള്ള “നന്തി” പ്രതിമയും, അതില്‍ നിന്നാണ് കുന്നിന് ഈ പേരു ലഭിച്ചത്
എന്നും രാവിലെ ഒന്‍പതിന് എഴുന്നേറ്റ്, ഏകദേശം പത്തുമണിയാകുമ്പോ ഉറക്കം വിട്ടോഴിയാത്ത കണ്ണുമായി, മാനേജരുടെ കണ്ണില്‍ പെടാതെ വളഞ്ഞു ചുറ്റി എന്റെ ക്യുബില്‍ എത്താറുള്ള ഞാന്‍, ഇന്നു മാത്രം വളരെ കൃത്യമായി കാലത്ത് നാലരക്ക് എഴുന്നേറ്റ് പ്രഭാതകൃത്യങ്ങളിലേക്ക് കടന്നു. അഞ്ചരയോടേ എല്ലാവരും എയര്‍പ്പോര്‍ട്ട് റോഡില്‍ എത്തിചേര്‍ന്നു. ഞായറാഴ്ച്ചയുടെ ആലസ്യത്തില്‍ ബാംഗ്ലൂര്‍ നഗരം സുഖസുഷുപ്തിയില്‍.വിജനമായ റോഡുകള്‍ [വളരെ അപൂര്‍വ്വമായ കാഴ്ച്ച :)].അതുകൊണ്ടു തന്നെ ഏകദേശം ആറരയോടെ സിറ്റി ലിമിറ്റ് ക്രോസ് ചെയ്തു.
ദാ കാണുന്നു മഞ്ഞില്‍ കുളിച്ചു നില്‍ക്കുന്ന നന്തി ഹിത്സ്..
കുറച്ചു കൂടി അടുത്ത്...
ഇപ്പോ ഞങ്ങള്‍ 1479 മീറ്റര്‍ ഉയരത്തിലാണ്..
അങ്ങനെ മുകളിലെത്തി..കോടമഞ്ഞ്..ഒന്നും കാണ്‌ണില്യാലോ രാമാ..
സ്വര്‍ഗത്തിലേയ്ക്കുള്ള ടവര്‍....
ആകാശം ഭൂമിയിലേക്കിറങ്ങി വന്നപ്പോള്‍...
കോട മാറിയപ്പോള്‍ ഒപ്പിയെടുത്തത്..ടിപ്പൂസ് ഡ്രോപ്പ്
കോട്ടയുടെ കിളിവാതിലിലൂടെ...
ഗസ്റ്റ് ഹൌസും ഉദ്യാനവും..
മഞ്ഞുമാറിയ ഒരു നിമിഷം....
ചാാാടരുത്....[ജയന്‍ സ്റ്റൈല്‍]
ആകാശത്തിലെ ആട്ടിന്‍ പറ്റങ്ങള്‍
ചില മഞ്ഞു കാഴ്ച്ചകള്‍...
ചില മഞ്ഞു കാഴ്ച്ചകള്‍...
സത്യമായിട്ടും ഇത് ബ്ലാക്ക് ആന്‍ഡ് വൈറ്റ് അല്ല..മഞ്ഞിന്റെ പ്രതിഭാസം
ഞങ്ങള്‍ സന്തുഷ്ടരാണ് - ഒരു ജോയിന്റ് ഫാമിലി
ഏറ്റവും കഷ്ടപ്പെട്ടത് ഇവരെ കൊണ്ടാണ്. ഇടക്കിടെ ഇവര് ചാടുന്നത് കൊണ്ട് വണ്ടി കിടന്നു കരയുകയായിരുന്നു.
പ്രഭാത കൃത്യങ്ങള്‍ക്കിടയില്‍...
ചില കൌതുക കാഴ്ച്ചകള്‍
Popular posts
Subscribe to:
Post Comments (Atom)
All posts in this blog are licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
അടിച്ചുമാറ്റുന്നവരെ.. ഇതിലേ ഇതിലേ
ശിവ ശിവാ...നമ്മുടെ ബ്ലോഗിലെ യോഗ പഠനം എന്ന പോസ്റ്റ് ഏതോ സഹൃദയന്‍ അടിച്ചുമാറ്റി മെയിലാക്കിരിക്കണു . പക്ഷേ യാതൊരു കടപ്പാടും വച്ചിട്ടില്യാ..
ഇനിയും അടിച്ചു മാറ്റാന്‍ വരുന്ന സഹൃദയരോട് ഒരു അപേക്ഷിണ്ടേ... ഒരു കടപ്പാടും കൂട്യങ്ങട് വെക്യാ ... ന്ന് വെച്ചാല്‍ ഈ ബ്ലോഗിന്റെ ഒരു ലിങ്കും കൂടി കൊടുക്കാഹ്... മന്‍സിലാവണുണ്ടോ..
19 comments:
നന്തി ഹിത്സ് ബാംഗ്ലുര്‍ ഒരു ഫോട്ടോ പോസ്റ്റ്
നല്ല ചിത്രങ്ങള്‍.
കൊള്ളാം..മഞ്ഞ് ചിത്രങ്ങളാണെനിക്കിഷ്ടപ്പെട്ടത്..ഒരെണ്ണം അടിച്ചുമാറ്റിയിട്ടുണ്ട്..:)
കൊള്ളാം. എല്ലാം അടിച്ചുമാറ്റി
കൊള്ളാം.. അവിടെ ഇങ്ങനെയൊക്കെയുണ്ടോ..? ഇത്രയും മഞ്ഞും.. എപ്പൊഴാ പോയത് ?
ജിഹേഷ് ഭായ്...
എല്ലാ ചിത്രങ്ങളും മനോഹരം. പ്രത്യേകിച്ച് ആ മഞ്ഞു ചിത്രങ്ങള്‍!
:)
ജിഹേഷേ, പോട്ടംസ് ഒക്കെ സ്റ്റൈലന്‍!!!
ആ കാര്‍/ സ്വിഫ്റ്റ് ആരുടേതാ, നാട്ടില്‍ എനിക്ക് ഒത്തിരി ഇഷ്ടമുള്ള വണ്ടിയാണത്
കൊള്ളാം ഭായ്
:)
ഉപാസന
വാല്മീകി, :)
മൂര്ത്തി, :) എന്തിനാ ഒന്നാക്കിയേ..
പ്രിയേച്ചി, :)
ശ്രീലാലേ :) ഇങ്ങനെയൊക്കെയുണ്ട്..വളരെ കാലത്തു തന്നെ എത്തണം അവിടെ.. ഈ ഞായറാഴ്‌ച്ചയാണ് പോയത്
ശ്രീ, :)
സാജന് :) സിഫ്റ്റ് നമ്മുടെ സുഹൃത്തിന്റെ വണ്ടിയാണ്..
സുനിലേ, :)
എല്ലാവര്ക്കും നന്ദി, വന്നതിനും കണ്ടതിനും...:)
ജിഹേഷേ..കൊള്ളാം കേട്ടാ..
പടമെടുക്കാനറിയാത്തതിനു മഞ്ഞിനെ കുറ്റം പറഞ്ഞോണം..കള്ളന്‍..:)
ഓ:ടോ:അന്നു കാലത്ത് കുറ്റവാളികളെ താഴേക്കിട്ടു കൊല്ലുന്ന ടിപ്പുസ് ഡ്രോപ്പില്‍ നിന്നുള്ള കാഴ്ച്ച അതി മനോഹരമാണ്..!
മ്വാനേ..അധികം അവിടെ കറങ്ങേണ്ട കേട്ടാ..!
ഇന്നും അവിടെ ഇതു തന്നെയാ ശിക്ഷ!
നന്ദി ഹില്‍സ് കാഴ്ചകള്‍ കൊള്ളാം. അവിടെ ഒരു ഗുഹാ ക്ഷേത്രമുണ്ടോ? നന്ദികേശന്‍ടെ ഒരു പ്രതിഷ്ഠ ഒക്കെ ഉള്ള ഒരു സ്ഥലമാണോ?
മഞണിപ്രഭാതങ്ങളുടെചിത്രങ്ങള്‍ അതിമനോഹരം.
ഞാന്‍ കഴിഞ്ഞ പ്രാവശ്യം പോയപ്പോള്‍ ഇത്രയും മഞ്ഞൂണ്ടായിരുന്നില്ല.
പ്രയാസീ, :) ങാ...അടി...:)
ഗീത ടീച്ചറേ, :) ഇവിടെ ഗുഹാക്ഷേത്രമുണ്ടോ എന്നറിയില്ല...നന്ദികേശന്റെ പ്രതിഷ്ടയുണ്ട്...
പ്ര്ശോബേ, :)
എല്ലാവര്ക്കും നന്ദി..വന്നതിനും കണ്ടതിനും...
jihesh...
nice pics...going back to my childhood..
i like to get your mail id plz
mansoor
നന്ദി ഹില്‍സ് ചിത്രങ്ങള്‍ മനോഹരം!
മഞ്ഞിന്റെ തണുപ്പ്...
ഫോട്ടോ വളരെ നന്നായിട്ടുണ്ട്...
അഭിനന്ദനങ്ങള്‍..
മന്‍സൂര്‍ ഭായ്, ചിത്രങ്ങള്‍ താങ്കള്‍ക്കിഷ്ടപെട്ടെന്നറിഞതില്‍ സന്തോഷം :)
മഹേഷ്, അലി നന്ദി :)
ഇനിയും വരട്ടെ, നല്ല ചിത്രങ്ങള്‍.
nalla padangalaatto
ishtaayi
Post a Comment