ചില കൌതുക കാഴ്ച്ചകള്‍

Popular posts

Friday, November 16, 2007

പ്രേ..പ്രേതം..

ഭൂതപ്രേതപിശാചുകള്‍ എന്നത് വെറും അന്ധവിശ്വാസമാണെന്ന എന്റെ വിശ്വാസത്തെ തകിടം മറിക്കുന്നതായിരുന്നു കഴിഞ്ഞ വീക്കെന്റ് പാര്‍ട്ടിയില്‍ നടന്ന ചില സംഭവങ്ങള്‍. ഒരു ഒഴിഞ്ഞ കോണിലിരുന്ന്, റെയ്നോള്‍ഡ്സ് 045 കടിച്ച് പിടിച്ച്, കണ്ണുകള്‍ പാതി കൂമ്പി, അടുത്ത പോസ്റ്റ് എന്തായിരിക്കണം എന്നാലോചിച്ചിരിക്കുകയായിരുന്നു. പെട്ടെന്നാണ് ഷോക്കടിച്ച് ഒരു അനുഭവം ഉണ്ടായതും ഏതോ അമാനുഷിക ശക്തിയാല്‍ ഞാന്‍ ഡിസ്കോ ഫ്ലോറിലേക്ക് എടുത്ത് എറിയപ്പെട്ടതും.

മനുഷ്യനേത്രങ്ങള്‍കൊണ്ട് കാണാന്‍ സാധിക്കാത്ത (700 നാനോമീറ്ററിനു മുകളിലുള്ള) എന്തോ അവിടെ ഉള്ളതായി മനസ്സു പറഞ്ഞു. ഉടന്‍ തന്നെ ക്യാമറ എടുക്കുകയും മള്‍ട്ടി ബേര്‍സ്റ്റ് മോഡില്‍ ക്ലിക്കുകയും ചെയ്തു. അങ്ങനെ ക്യാമറാ കണ്ണൂകള്‍ പിടിച്ചെടുത്ത പ്രേതാത്മാക്കളും ഞങ്ങളും ചേര്‍ന്നുള്ള ഡിസ്കോ ദൃശ്യമാണ് താഴേയുള്ളത്.

ഡിസ്ക്ലെയ്മര്‍: തിരക്കിട്ട് എടുത്തതിനാല്‍ ഷട്ടര്‍ സ്പീഡോ, വൈറ്റ് ബാലന്‍സോ ഒന്നും അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റിയില്ല.ക്ഷമി. ബ്ലര്‍ ആയതിനു കാരണം സൂം ലെന്‍സ് ആണ്.


17 comments:

നവരുചിയന്‍ said...

ഒരു കൂട്ടം പ്രേതങ്ങളുടെ നിര്‍ത്തനിര്‍ത്ത്യങ്ങള്‍ ..... കൊള്ളാം

Rare Rose said...

ഭീകരം..ഹി..ഹി..ഇതിലിപ്പോള്‍ മൊത്തം പ്രേതംസ് ആണല്ലോ...കൂടെയുള്ള മനുഷ്യാത്മാക്കള്‍ എവിടെ..??..;)

നിരക്ഷരൻ said...

മലയാറ്റൂരിന്റെ ശ്രീനിവാസനെ ഓര്‍മ്മവന്നു :) :)

ശ്രീവല്ലഭന്‍. said...

ഹോ ഭയങ്കരം തന്നെ!

പ്രയാസി said...

വെള്ളമടിച്ചു കിറുങ്ങി ഡാന്‍സും കളിച്ചു നടക്ക്, സംസ്കാരമില്ലാത്തവന്‍.!

(ഒന്നു വിളിച്ചൂടാരുന്നോടാ..:()

കുറ്റ്യാടിക്കാരന്‍|Suhair said...

ന്റുമ്മോ..... മ്മോ... മ്മോ... മ്മോ...
(മ്മോ, മ്മോ, മ്മോ എന്നത് എക്കോയാണേ...)

പേട്യാവുന്നേ.... ന്നേ... ന്നേ... ന്നേ...

അരുണ്‍ കരിമുട്ടം said...

പേടിപ്പിക്കല്ലേ ചേട്ടാ,അടുത്ത വീക്കെന്‍റ്‌ വരുന്നു.

മഴത്തുള്ളി said...

ബ്ലോഗില്‍ ഇതു പ്രേതങ്ങളുടെ കാലം! ബാംഗ്ലൂരിലെ പ്രേതങ്ങള്‍ കോന്നിലം പാടത്തെ പ്രേതത്തേക്കാള്‍ ഭയാനകം ആണല്ലോ. :(

nandakumar said...

ഗഡ്യേ, ഞാനിവിടെ ബാംഗ്ലൂരിലില്ലെഡാ..ഒന്ന് വിളിക്കാര്‍ന്നില്ലേ? എന്തിറ്റാ അടിച്ചേ നീ? ഫോട്ടോ എന്തിറ്റാ മൊതല്?!! ചെമ്പായ്ട്ട് ണ്ട ട്ടാ :)

Unknown said...

ചുമ്മാ പേടിപ്പിക്കല്ലെ

പൈങ്ങോടന്‍ said...

പോളി ഡേ യുടെ അന്ന് ഇതേപോലൊരു പ്രേതം അന്നുണ്ടായിരുന്ന ബാബു തിയ്യേറ്ററിന്റെ പിന്നില്‍ വാളു വെച്ചു കിടന്ന ഒരു കാഴ്ച ഞാനും കണ്ടിട്ടുണ്ട്. ആ പ്രേതത്തിനും ഇതു പോസ്റ്റിയ പ്രേതത്തിനും ഒരേ മുഖച്ഛായ പക്ഷേ യാദൃശ്ഛികം മാത്രം :)
പിന്നെ ആ ഡിസ്ക്ലെമര്‍ ഗലക്കി.ബ്ലര്‍ ആയതിനു കാരണം സൂം ലെന്‍സ് ആണല്ലേ.ശൊ :)

പൈങ്ങോടന്‍ said...
This comment has been removed by the author.
Jayasree Lakshmy Kumar said...

ഞാൻ ഞെട്ടി മുതലാളി..സോറി ജോൺ ഡോട്ടർ

Tomkid! said...

വെള്ളമടിച്ചാ വയറ്റി കിടക്കണം. ഫോട്ടോ എടുക്കാന്‍ പോവരുത്...

:)

Rejeesh Sanathanan said...

പിന്നേ പ്രേതം.......

എന്തോ ഒരനക്കം. ഞാന്‍ എങ്കില്‍ അങ്ങട്ട്........

മേരിക്കുട്ടി(Marykutty) said...

yyyyyyyyyyyyyyyyyooooooooooooooooo!
njan pediche!

ശ്രീ said...

ഓഫിസില്‍ ഇരുന്നുറങ്ങിയാല്‍ അങ്ങനെ പലതും തോന്നും...
;)

അടിച്ചുമാറ്റുന്നവരെ.. ഇതിലേ ഇതിലേ


ശിവ ശിവാ...നമ്മുടെ ബ്ലോഗിലെ യോഗ പഠനം എന്ന പോസ്റ്റ് ഏതോ സഹൃദയന്‍ അടിച്ചുമാറ്റി മെയിലാക്കിരിക്കണു . പക്ഷേ യാതൊരു കടപ്പാടും വച്ചിട്ടില്യാ..

ഇനിയും അടിച്ചു മാറ്റാന്‍ വരുന്ന സഹൃദയരോട് ഒരു അപേക്ഷിണ്ടേ... ഒരു കടപ്പാടും കൂട്യങ്ങട് വെക്യാ ... ന്ന് വെച്ചാല്‍ ഈ ബ്ലോഗിന്റെ ഒരു ലിങ്കും കൂടി കൊടുക്കാഹ്... മന്‍സിലാവണുണ്ടോ..

എന്നെ കുറിച്ച്

അഭിപ്രായങ്ങള്‍

Archive

ആളോള് എവിടന്നൊക്കെ?