ചില കൌതുക കാഴ്ച്ചകള്‍

Popular posts

Sunday, July 8, 2007

ഷോര്‍ട്ട്‌കട്ട് റ്റു ന്യൂയോര്‍ക്ക്

സുഹൃത്തുക്കളെ,

ന്യൂയോര്‍ക്കിലേയ്ക്ക് ഒരു എളുപ്പവഴി കണ്ടു പിടിച്ചിരിക്കുന്നു. ബാഗ്ലൂരില്‍ നിന്നും വെറും 100 കിലോമീറ്റര്‍ അകലെയാണ് ന്യൂയോര്‍ക്ക് സ്തിഥിചെയ്യുന്നത്. ബാഗ്ലൂ‍ര്‍-മൈസൂര്‍ ഹൈവേയില്‍ മഡ്ഡൂറിനു ശേഷം ഇടത്തോട്ടുള്ള വഴിയിലൂടെ (കൊള്ളിഗലിലേയ്ക്കുള്ള വഴി) ഏകദേശം 20 കിലോമീറ്റര്‍ പോയാല്‍ ന്യൂയോര്‍ക്കില്‍ എത്തിചേരാം.






ഈ കണ്ടുപിടുത്തത്തിനു ഞാന്‍ പേറ്റന്റ് എടുത്തു കഴിഞ്ഞു.അമേരിക്കയില്‍ എവിടെയോ ഇങ്ങനെ ഒരു സ്ഥലമുണ്ടെന്നു കേള്‍ക്കുന്നു. ഇതിനെതിരെ ഞാന്‍ ശക്തമായ പ്രതിക്ഷേദം രേഖപെടുത്തുന്നു അതോടൊപ്പം പേറ്റന്റ് നിയമം ലംഘിച്ച അമേരിക്കക്കെതിരെ നിയമനടപടികള്‍ ഉടന്‍ ആരംഭിക്കുന്നതുമാണെന്നും അറിയിച്ചു കൊള്ളുന്നു

6 comments:

Sherlock said...

"ഷോര്‍ട്ട്‌കട്ട് റ്റു ന്യൂയോര്‍ക്ക്" അതെ ബാംഗ്ലൂരില്‍ നിന്നു വെറും 100 കി.മി. മാത്രം

കുറുമാന്‍ said...

ഇനി ലാസ് വേഗാസുങ്കില്‍ നാട്ടില്‍ വരുമ്പോള്‍ ഗാംബ്ലിങ്ങ് ചെയ്ത് കാശുണ്ടാക്കാമായിരുന്നു :)

അഞ്ചല്‍ക്കാരന്‍ said...

ആ അടുത്തു റോഡ് സൈഡില്‍ നില്‍ക്കുന്ന സായിപ്പ് കുട്ടി എന്താ തിന്നുന്നത്?

ഓ.ടോ.
നാസ ഇവിടുന്ന് എത്ര ദൂരം ഉണ്ട്? നമ്മുടെ ഒരു ബ്ലോഗര്‍ ബഹിരാകാശത്തേക്ക് പോയിരിക്കുവാ. അദ്ദേഹത്തെ കൂട്ടാ‍തെ വണ്ടി ഇങ്ങു പോന്നു. അതിയാനെ കുറിച്ച് വല്ല വിവരോ ഉണ്ടോ എന്നൊന്നറിയാനാ.

Kaithamullu said...

ആ കല്ലുതാങ്ങിയാരാ?

മീനാക്ഷി said...

തെര്‍മ്മോക്കോളു കൊണ്ട് ഒരു സര്‍വ്വേക്കല്ലുണ്ടാക്കി ദേഹത്ത് ചാരിവച്ച് ഫോട്ടോ എടുത്തതല്ലല്ലോ?

സാജന്‍| SAJAN said...

അവിടെ നിന്നും ഹൌ മെനി കിലോ മീറ്റര്‍ റ്റു മിയാമി ബീച്ച്?
ഇതിനു മറുപടി എഴ്തുമ്പോള്‍ അറിയാമല്ലൊ ഇത് ശരിക്കും ഉള്ള ന്യൂയോര്‍ക്കാണോ എന്നു?

അടിച്ചുമാറ്റുന്നവരെ.. ഇതിലേ ഇതിലേ


ശിവ ശിവാ...നമ്മുടെ ബ്ലോഗിലെ യോഗ പഠനം എന്ന പോസ്റ്റ് ഏതോ സഹൃദയന്‍ അടിച്ചുമാറ്റി മെയിലാക്കിരിക്കണു . പക്ഷേ യാതൊരു കടപ്പാടും വച്ചിട്ടില്യാ..

ഇനിയും അടിച്ചു മാറ്റാന്‍ വരുന്ന സഹൃദയരോട് ഒരു അപേക്ഷിണ്ടേ... ഒരു കടപ്പാടും കൂട്യങ്ങട് വെക്യാ ... ന്ന് വെച്ചാല്‍ ഈ ബ്ലോഗിന്റെ ഒരു ലിങ്കും കൂടി കൊടുക്കാഹ്... മന്‍സിലാവണുണ്ടോ..

എന്നെ കുറിച്ച്

അഭിപ്രായങ്ങള്‍

Archive

ആളോള് എവിടന്നൊക്കെ?