ചില കൌതുക കാഴ്ച്ചകള്‍
Popular posts
Sunday, January 13, 2008
ഞാന്‍ മരിക്കുകയാണ്..[ഫോട്ടോ പോസ്റ്റ്]
ഞാന്‍ മരിക്കുകയാണ്....അതോടൊപ്പം എന്റെ അഹങ്കാരവും...
അഹങ്കാരിയായിരുന്നു ഞാന്‍....
വീശിയടിക്കുന്ന കാറ്റില്‍ ഒരില പോലും അനക്കാതെ..
ആര്‍ത്തലച്ച് പെയ്ത മഴയില്‍ ഒരു തുള്ളി പോലും താഴോട്ടു വീഴ്ത്താതെ..
തണല്‍ തേടി വന്നവരെ ഇലകള്‍ കൊണ്ട് അഭിഷേകം നടത്തി..
കൂടു കൂട്ടാന്‍ വന്നവരെ ചില്ലകള്‍ കുലുക്കി ആട്ടിയോടിച്ച്..
ഭക്ഷണം തേടി വന്നവര്‍ക്ക് വിഷക്കായ നല്കി..
ഉന്മാദം കൊണ്ട് വിറളിപിടിച്ച യവ്വനം...
ഇപ്പോള്‍ ഇലകളെല്ലാം കൊഴിഞ്ഞ്...ആരും തിരിഞ്ഞു നോക്കാതെ..
മനസിലാക്കുന്നു എല്ലാം...
ഇനിയൊരു ജന്മം കൂടി തന്നിരുന്നെങ്കില്‍?..
(ചിത്രം:സ്കന്ദഗിരി ട്രെക്കിങ്ങിനിടയില്‍ ക്ലിക്കിയത്)
Subscribe to:
Post Comments (Atom)
All posts in this blog are licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
അടിച്ചുമാറ്റുന്നവരെ.. ഇതിലേ ഇതിലേ
ശിവ ശിവാ...നമ്മുടെ ബ്ലോഗിലെ യോഗ പഠനം എന്ന പോസ്റ്റ് ഏതോ സഹൃദയന് അടിച്ചുമാറ്റി മെയിലാക്കിരിക്കണു . പക്ഷേ യാതൊരു കടപ്പാടും വച്ചിട്ടില്യാ..
ഇനിയും അടിച്ചു മാറ്റാന്‍ വരുന്ന സഹൃദയരോട് ഒരു അപേക്ഷിണ്ടേ... ഒരു കടപ്പാടും കൂട്യങ്ങട് വെക്യാ ... ന്ന് വെച്ചാല്‍ ഈ ബ്ലോഗിന്റെ ഒരു ലിങ്കും കൂടി കൊടുക്കാഹ്... മന്‍സിലാവണുണ്ടോ..
25 comments:
Ente panavum prathaapavumellaam nee thiricheduthu kolloo.......
pakaram ente baallyam enikku thirichu tharumo...........?
Nalloru oarmappeduthal
very good Jiheshbhai.
നല്ല വര്‍ണ്ണന...
ഇലപൊഴിയും ശിശിരത്തില്‍..
കൊഴിഞ്ഞു വീഴുന്നതു അഹങ്കാരമാണ് ,
അത് നല്ല കഴ്ചപ്പാട്.....
ചെയ്തു കൂട്ടിയ പാപങ്ങളെ പറ്റി ഇലകൊഴിഞ്ഞ് വാര്‍ദ്ധക്യത്തില്‍ ഒരു മനസ്താപം..
ഇനിയൊരു ജന്മം കൂടി തന്നാല്‍..?..?
വീണ്ടും ചരിത്രം ആവര്‍ത്തിക്കുമോ?
ജിഹേഷ് .. പടം നന്നായി ..
ഒത്തിരി കഥപറയുന്ന ഒറ്റ ചിത്രം ഇഷ്ടമായി!
നല്ല ചിത്രം. വരികളും കൊള്ളാം.
ആ രണ്ടാമത്തെ വരി സ്വയം വിലയിരുത്തിയപ്പോള്‍ തോന്നിയതാണോ?
ജിഹേഷേ കലക്കി.......
ഒരു ജാതി തലക്കെട്ടിട്ട് പേടിപ്പിച്ചു കളഞ്ഞല്ലോ മാഷേ... ഓടി വന്ന് നോക്കിയതാ... ചിത്രം പോലെ വിവരണവും മനോഹരം. അഭിനന്ദനങ്ങള്‍! :)
അടിപൊളി ഭാവന.
മരിക്കട്ടെന്ന്
:)
ഉപാസന
it was a nice shot!
നന്നായിട്ടുണ്ട്
ജിഹേഷ് ഭായ്...
ചിത്രവും കവിതയും മനോഹരമായി.
:)
ആരാ മരിക്കുന്നേന്ന് അറിയാന്‍ ഓടി വന്നതാ...
ഹൊ സമാധാനമായി...
അഹങ്കാരിയല്ലെ മരിക്കട്ടെ!
എല്ലാ അഹങ്കാരങ്ങളും ഇങ്ങനെതന്നെയാണവസാനിക്കുന്നത്...
ഈ പോസ്റ്റിലെ philosophical thoughtsഉം വര്‍ണനയും വളരെ ഇഷ്ട്ടപ്പെട്ടു, ജിഹേഷ്.
ജിഹേഷേ..
നല്ല ചിത്രങ്ങളും അതിനൊത്ത വരികളും...
കൊള്ളാട്ടോ...
തലക്കെട്ട് കണ്ടപ്പോ തന്നെ വളരെ സന്തോഷം തോന്നി... ഈ നാട് നന്നാവാന്‍ പോണൂന്ന് ഒരു തോന്നല്‍..അതുകൊണ്ടാ ഓടിവന്നത് :)
പിന്നേയല്ലേ സംഗതി പുടികിട്ടീത്..ഈ നാട് ഉടനേയൊന്നും നന്നാവുന്ന ലക്ഷണമില്ലാ :)
പാവമായിരുന്നു ഞാന്‍...
തണല്‍ തേടി വരുന്നവര്‍ക്ക് തണല്‍ നല്കി
വിശന്നു വലഞ്ഞവര്‍ക്ക് മധുരക്കായ്കള് നല്കി.
എനിക്കിങ്ങിനെ ചിന്തിക്കാനാണിഷ്ടം.
നന്നായെടാ മച്ചൂ
ഒരുപാടൊരുപാട് ചോദ്യങ്ങള്‍ ഉണ്ട് ഈ ചിത്രത്തിന്റെ ആവനാഴിയില്‍.
"പൊഴിഞ്ഞുപോകുന്ന ഇലകളെ നോക്കി തളിരിലചിരിക്കുമ്പോള് ആ തളിരിലയുണ്ടോ അറിയുന്നൂ കാലചക്രം വീണ്ടുമൊരിക്കല്‍ കൂടി കറങ്ങുമ്പോള്‍ ആ തളിരിലയും പൊഴിക്കുമെന്ന്" ഓരോ ശിശിരത്തിലും മരങ്ങള്‍ ഇലപോഴിച്ചുതുടങ്ങും വൈകിയാണേലും എല്ലാ ഇലകളും പൊഴിയും ഒടുവില്‍ ഒരു ശീതകാലമത്രയും ഇലകളുടെ നിറച്ചാര്‍ത്തില്ലാതെ തനിച്ചാകുന്ന മരം.!
ജീവിതവും ഇങ്ങനൊക്കെ തന്നെയാ....
ജിഹേഷ് ഭായ്...
മരിക്കുമെന്ന് ആരോ ഫോണ്‍ ചെയ്യ്ത് പറഞ്ഞിരുന്നു
പക്ഷേ സമയത്തെത്താന്‍ കഴിഞ്ഞില്ല
എങ്കിലും മരണവീടല്ലേ
ഒന്ന് കയറിയിട്ട് പോകാമെന്ന് കരുതി
....ദേ മരിക്കുമെന്ന് പറഞ്ഞയാള്‍
ഒരു കൂസലുമില്ലാതെ അതേ നില്‍പ്പ്
വെറുതെ കൊതിപ്പിച്ചു...
നല്ല ചിത്രം..മരിക്കാതിരിക്കട്ടെ...
അതോ ട്രക്കിങ്ങിനിടയിലെ തീചൂളയില്‍
ഇവനും കമിഴ്ന്ന് വീണോ..??
നന്മകള് നേരുന്നു
"ഞാന്‍ മരിക്കുകയാണ്..[ഫോട്ടോ പോസ്റ്റ്]"
എന്തിന്നാണ്ട്രാ ഫോട്ടൊ പോസ്റ്റെന്നും കൊടുത്തത്..കളഞ്ഞില്ലെ..! സസ്പെന്‍സ്..
ഇത്രയുമൊക്കെ ആയ സ്ഥിതിക്കു ഇനി കോടാലി വീണാല്‍ മാത്രം മതി..:)
നെനക്കു വെച്ചിട്ടുണ്ട്..!!!
ഫസല്‍, :)
പ്രിയാ, :)
മാണിക്യം, :)
സാജന്, :)
വാല്മീകി, ഞാന്‍ പടത്തെ കുറിച്ചു മാത്രമാട്ടോ പറഞ്ഞേ :)
ആഗ്നേയേച്ചി, :)
മിനീസ്, :)
വിനോജ്, :)
സുനിലേ, :)
ശ്രീനാഥ്, :)
മുരളിയേട്ടാ, :)
ശ്രീ, :)
അലീക്ക, :)
ഗീതടീച്ചറേ, :)
നജീമിക്കാ, :)
പൈങ്ങ്സ്, അങ്ങനെ ഇപ്പ സന്തോഷിക്കണ്ട ..:)
സജീ, അപാര സാഹിത്യം മാഷേ ..:)
മന്‍സൂര്‍ ഭായ്, അങ്ങനെ കൊതിക്കണ്ട...ഇല്യാ..അവന് ഇപ്പോഴും മരിച്ചുകൊണ്ടിരിക്കുന്നു...ഇഞ്ചിഞ്ചായി..:)
പ്രയാസീ, :)
മരിച്ചു കൊണ്ടിരിക്കുന്ന അഹങ്കാരിയെ കാണുവാന്‍ വന്ന എല്ലാവര്ക്കും നന്ദി :) :)
ഇപ്പോള്‍ ഇലകളെല്ലാം കൊഴിഞ്ഞ്...ആരും തിരിഞ്ഞു നോക്കാതെ..
മനസിലാക്കുന്നു എല്ലാം...
ഇനിയൊരു ജന്മം കൂടി തന്നിരുന്നെങ്കില്‍?..
Jiheesh bhai,
Ningalengilum athinte dukham kandallo....
Great picture which talks and depices a great loss
nice lines
ചിന്തനീയം!!!
അഹങ്കാരത്തിൽ നിനക്ക് മനുഷ്യനെ പിൻതള്ളാൻ എന്തായാലും സാധിച്ചിട്ടില്ല
Post a Comment