ബാംഗ്ലൂര്‍-മൈസൂര്‍ റോഡിലെ കാമത്ത് കഫെ സ്പെഷല്‍
ചില കൌതുക കാഴ്ച്ചകള്‍
Popular posts
Subscribe to:
Post Comments (Atom)
All posts in this blog are licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
അടിച്ചുമാറ്റുന്നവരെ.. ഇതിലേ ഇതിലേ
ശിവ ശിവാ...നമ്മുടെ ബ്ലോഗിലെ യോഗ പഠനം എന്ന പോസ്റ്റ് ഏതോ സഹൃദയന് അടിച്ചുമാറ്റി മെയിലാക്കിരിക്കണു . പക്ഷേ യാതൊരു കടപ്പാടും വച്ചിട്ടില്യാ..
ഇനിയും അടിച്ചു മാറ്റാന്‍ വരുന്ന സഹൃദയരോട് ഒരു അപേക്ഷിണ്ടേ... ഒരു കടപ്പാടും കൂട്യങ്ങട് വെക്യാ ... ന്ന് വെച്ചാല്‍ ഈ ബ്ലോഗിന്റെ ഒരു ലിങ്കും കൂടി കൊടുക്കാഹ്... മന്‍സിലാവണുണ്ടോ..
22 comments:
ഇഡ്ഡലി പുട്ട്..ഇതുവരെ കാണാത്തവര്‍ക്കു വേണ്ടി..
യ്യോ, ഇതെന്ത് സാധനം? ഇഡ്ഡലിയോ പുട്ടോ അതോ ഇട്ടോ?
എന്തായാലും വായില്‍ കൂടി കപ്പലോടിച്ചുകൊണ്ടിരിക്കുന്നു. ആ വാഴയിലയുടെ കളറും അത് വാട്ടിയതാണെങ്കില് അതിന്റെ മണവും മാത്രം മതിയല്ലോ എന്റെ ഏടാകൂടമേ, മനുഷ്യനെ പ്രാന്ത് പിടിപ്പിക്കാന്‍ :)
ഞാന്‍ ആദ്യം ആയിട്ടാണ് ഇത് കാണുന്നത്..നന്ദി.
പുട്ടില്‍ പൊതിഞ്ഞിരിക്കുന്നത് എന്ത് തരം ഇലയാണ്. ഇലയുടെ സ്വാദും പുട്ടിനു കാണും എന്ന് വായില്‍ നിറഞ്ഞ വെള്ളം പറയുന്നു:)
എണ്ണ ചേര്‍ക്കാത്ത ഒരു സംഭവമായിരുന്ന ഇഡ്ഡലിയെ വെട്ടിമുറിച്ച് ഫ്രൈ ചെയ്ത് ഇഡ്ഡലി ഫ്രൈ ആക്കുന്ന കാലമാണിത്.
പുട്ട് കൊള്ളാം.
ഹോ! എനിക്കും പ്രാന്തായി. ഈ “ഇട്ട്” എങ്ങനെയാ ഉണ്ടാക്കുന്നതെന്നും കൂടി പറയൂ എടക്കൂട്ടേ... അറിയില്ലെങ്കില്‍ കാമത്ത് കഫേ വരെ ഒന്നുംകൂടി പോയി ചോദിച്ചുവന്നിട്ട് ക്ലാസ്സീ കേറ്യാ മതി.
ജിഹേഷ് ഭായ്...
ഇതു കൊള്ളാമല്ലോ???
ഇതിനെ നമ്മള് എന്തു വിളിക്കണം?
“പുഡ്ഡലി“ എന്നോ “ഇട്ട്“ എന്നോ?
എന്ത് വിളിച്ചാലും ശരി, ഇതെവിടാ കിട്ടുന്നേന്ന് പറഞ്ഞേ? (ഒന്നു നോട്ട് ചെയ്തേക്കാം)
ഇതിനിപ്പോന് എന്താ കുഴപ്പം..? ബ്രെഡ് മുറിക്കുന്ന പോലെ പീസ് പീസാക്കിയാല് ഇഡലി ആയില്ലേ...
[വന്നു വന്നിപ്പോ ഇഡലി കണ്ടാലും വായില്‍ കപ്പലോടിത്തുടങ്ങി]
വിശന്നിരിക്കുന്നവരെ ഭക്ഷണം കാണിച്ചു കൊതിപ്പിക്കുന്നതിലും വല്യ പാപമില്ല കേട്ടോ.അതും എന്റെ ഫേവറിറ്റ് ലിസ്റ്റ് ഒന്നും രണ്ടും സ്ഥാനക്കാരായ പുട്ടിന്റേം ഇഡ്ഡലീടെം റി-മിക്സ്.ഞാന്‍ ദേ വിക്കിമാപ്പിയേല് കാമത്ത് തപ്പിക്കോണ്ടിരിക്കുവാ.
ബൈ ദ ബൈ ഇതിന്റെ സൈഡ് ഡിഷ് എന്തുവാ ഗ്ലും ഗ്ലും
ജിഹേഷാ..ആ വട ഒരു ഒന്നൊന്നര ഉഴുന്ന് വടയാണല്ലാ....
അതെന്തരടെ എലേല് പൊതിഞ്ഞ് വച്ചേക്കണത്....
വടേടെ അടുത്ത്....
പുട്ടാണാ....
പുട്ടെന്താ ഇങ്ങനെ....
ഒരു മാതിരി കോണൈസില് ചുട്ട മാതിരിയുള്ള ഷേപ്പ്...
ജിഹേഷ്ജീ..... എന്തിനാ മാഷേ ഇങ്ങനെ കൊതിപ്പിക്കണേ.....
(ഇഡ്ഡലിയും, പുട്ടും, വടയും... ഈശ്വരാ എന്നെ എന്തിനിങ്ങനെ പരീക്ഷിക്കുന്നു.... )
കമെന്റിയ എല്ലാവര്ക്കും നന്ദി..
വക്കാരിമഷ്ടാ,
നമ്മള് മലയാളികള്‍ക്ക് ഇതിനെ “ഇട്ട്“ എന്നു വിളിക്കാം അല്ലേ? തെലുംഗന്മാര് ഇതിനെ “കുടും” എന്നാണത്രേ വിളിക്കുന്നത്
മയൂര,
അതിനു ഇഡ്ഡലിയുടെ ടേയ്റ്റ് തന്നെയാണ്..പൊതിഞ്ഞിരിക്കുന്നത് വാട്ടിയ തെങ്ങോലയിലാണ്
മൂര്‍ത്തി,
താങ്കള്‍ പറഞ്ഞതു ശരിയാണ്...ഞാന്‍ ഒരിക്കല്‍ ഇഡ്ഡലി കബാബ് കഴിച്ചിട്ടുണ്ട്..പറ്റിയാല്‍ അടുത്ത പോസ്റ്റ് അതാക്കാം...
ബിരിയാണിക്കുട്ടി,
അതിനെ കുറിച്ച് എനിക്കും വലിയ പിടിയില്ല...അടുത്ത തവണ പോകുമ്പോള്‍ ഞാന്‍ ചോദിക്കാം...ബാഗ്ലൂര് നിന്ന് ഇത്തിരി വഴിയുണ്ടേ അവിടേയ്ക്ക്..
ശ്രീ,
പുഡ്ഡലി...ഹ ഹ കൊള്ളാം..
ഉണ്ണിക്കുട്ടാ,
ഐഡിയകൊള്ളാം...നമുക്കൊരു മോഡേണ്‍ ഇഡ്ഡലീസ് തുടങ്ങിയാലോ...(ഈ മോഡേണ്‍ ബ്രഡ്ഡു മാതിരി)
കൊച്ചുത്രേസ്യ,
സോറി..ക്ഷമിക്കണം...ഒരു തരം കടലമാവു ചേര്‍ത്ത തേങ്ങാ ചട്ട്നിയാണ് കൂട്ട്
സാന്‍ഡോസ് അണ്ണെ,
ആ എലേല് ഇരിക്കണത് ഇഡ്ഡലി തന്നെടെയ് അപ്പീ...
സഹയാത്രികാ,
നമ്മളെകൊണ്ട് ഇതൊക്കെയല്ലേ പറ്റൂ :)
പ്രിയ ജിഹേഷ്,
ഇലക്കുപ്പായമണിഞ്ഞ പുട്ടിന്റെ നിര്‍മ്മാണവിദ്യ വിശദമാക്കൂ. ആ ഉഴുന്നുവടയും തേങ്ങാച്ചമ്മന്തിയും... ങൂം!
സസ്നേഹം
ആവനാഴി
ഈ ഐറ്റം പുട്ടിന്റെയും ഇഡ്ഡലീടേം പേരു ചീത്തയാക്കാന്‍ ഉള്ളതെന്തേലുമാണോ? കണ്ടിട്ടും കഴിച്ചിട്ടും ഉള്ളവര്‍ ആരേലുമുണ്ടോ? മറുപടി തരൂ..പ്ലീസ്..
(വട എന്തായാലും അതേ രൂപത്തില്‍ ഉണ്ടല്ലോ! :) )
ആവനാഴി,
അത് ഇലക്കുപ്പായമണിഞ്ഞ ഇഡ്ഡലിയാണ്..പുട്ടല്ല.
നിര്‍മ്മാണവിദ്യ എനിക്കറിഞ്ഞൂടാ...എനിവേ..ഞാന്‍ അന്വേഷിക്കാം..
വീണേ,
ഇത് വേറൊരു ജനുസില്‍ പെട്ട ഇഡ്ഡലിയാണ്..നമ്മുടെ നാടന്‍ ഇഡ്ഡലിയുടെ അതേ ടേസ്റ്റ് തന്നെ..
ജിഹേഷേ കൊള്ളല്ലോ വീഡിയോണ്, പഹവാന്‍ പല കോലത്തിലും വരുമെന്നു പറഞ്ഞപോലെ, ഇപ്പൊ പലഹാരവും വേഷം മാറാന്‍ തുടങ്ങിയോ? സംഗതി കഴിച്ചുനോക്കിയോ? എന്നിട്ടെങ്ങനെ? ഒരു മാതിരി ആണും പെണ്ണും കെട്ടപോലെയാണോ ഇനി? :)
ഷാനവാസേ,
ഇട്ട് അഥവാ പുഡ്ഡലി...അടിപൊളിയാണ്..
അയ്യോടേ കുട്ട്യോളെ ഇതൊക്കെ എന്നോട് ചോദിയ്കണ്ടെ നിങ്ങളു.
സാധാരണ തമിഴ് ആളുകള്‍ (ഞാന്‍ പെടുമിതിലു :)
രാമനാഥപുരം ഇഡ്ഡലി എന്നും പറഞ് ഇങ്ങനെ കണ്ട ഇലകളിലും കോണ്‍ തട്ടുകളിലും ഒക്കെ ചെയ്യും.
എന്റെ വീട്ടിലു, തെങോലയ്ക് പകരം :-
പ്ലാവിന്റെ ഇല മുന്നെണ്ണം എടുത്ത് തൃകോണ ആകൃതീലു ആക്കി, പരസ്പരം കുഞി പച്ച ഈര്‍ക്കില്‍ ഉപയോഗിച്ച് കുത്തി യോജിപിച്ച് ഒരു കുമ്പിളു പോലെ ആക്കും. എന്നിട്ട് അതിലു മാവ് കോരി ഒഴിച്ച് വേവിയ്കും. ഇത് വെന്ത് കഴിയുമ്പോ അല്പം ചക്കേടെ മണമൊക്കെ വരും. ചക്ക അപ്പവും (അരിപൊടി, ചക്കര ആന്റ് പഴുത്ത് ചക്ക പ്ലസ് തേങ പ്ലസ് ഏലക്ക,ഒക്കേനും കൂടി ഞവടി കട്ടി പരുവത്തിലാക്കി ഒഴിച്ച് വേവിച്ചത്) ഇത് പോലെ ആണു ചുട്ട് എടുക്കുക.
അടുത്തത്, മഞളിന്റെ ഇല രണ്ട് എണ്ണം അടുത്ത് അടുത്ത് വച്ച് കുഴലു പോലെയാക്കി ചുരുട്ടില്‍ അതിലേയ്ക് ഇഡ്ഡലി മാവ് കോരി ഒഴിക്കും. ഇത് അപ്പ ചെമ്പില്‍ കുത്തിയാണ്ണു നിര്‍ത്തുക. ഇത് വേവുമ്പോ അല്പം മഞെളിന്റെ ചുവ ഇഡലിയ്ക് ഉണ്ടാവും. എന്നാലും മെഡിസിനല്‍ ഗുണം കൊണ്ടാകണം, ഇതില്‍ വേവിച്ചിരുന്നത്.
അടുത്തത്, വട്ടൈ ഇഡലി ആണു. ചെറിയ പനമ്പ് കൊണ്ട് ഉണ്ടാക്കി എടുത്ത (യു.പിയിലെ ട്രേയിനിലു കാപ്പി കിട്ടുന്ന പോലത്തെ രൂപത്തില്‍, മട്ക്ക) മട്ക്കയില്‍ എണ്ണ പുരട്ടി ഇഡ്ഡലി മാവ് ഒഴിയ്കുന്നു. അത് വെന്ത് വരുമ്പോ തട്ടി കമിഴ്ശ്ത്തിയാല് വട്ടൈ ഇഡ്ഡലി ആവും. ഇത് പൊതുവെ, ഇഡ്ഡലി പൊടിയില്‍ (ഉഴുന്ന് + മുളക് + കായം എന്നിവ വറുത്ത് പൊടിച്ച് അത് നല്ലേണ്ണയില് കുഴച്ചത്, ഗണ്‍ പൌഡര്‍ എന്ന് നോര്‍ത്ത് ഇന്ത്യക്കാരു പറയും) കുളിപ്പിച്ച് നിര്‍ത്തി ആണു കഴിയ്കാന്‍ കൊടുക്കാറു.
അടുത്തത് - വക്കാരിയെങ്ങാനും, മോണിറ്ററീന്ന് എന്റെ മേശയിലേയ്ക് ചാടുമോ ആവോ -
തട്ടി ഇഡ്ഡലി - ഇത് - അരി + ഉഴുന്ന് + ജീരകം എന്നിവ കട്ടിയ്ക് ഒന്നിച്ച റവ പരുവം അരച്ച്, ഒരു രാത്രി വയ്കും. പിറ്റേന്ന് ഇതിലേയ്ക് ഒരു 1/4 കിലോ കപ്പങ/പപ്പങ അല്ലെങ്കില്‍ എന്റെ നാട്ടിലൊക്കെ പപ്പങ്ങേടെ സ്വാദുള്ള ഒരു മാങ കിട്ടുമായിരുന്നു, (വിക്കിയേ നീ താന്‍ തുണൈടീ...) അത് ചുരണ്ടി ഇട്ട്, വാഴയില വെയിലത്ത് അല്ലെങ്കില്‍ അടുപ്പിന്റെ ചോട്ടില് വച്ച് വാട്ടി, ഒരില നീളത്തിലും ഒരില വീതിയിലും വച്ച് അതിലേയ്ക് ഈ കൂട്ട് ഉപ്പ് ചേര്‍ത്ത് ഒഴിയ്കും (തട്ടും) ഇത് പിന്നീട് ചെമ്പില്‍ വച്ച് വേവിച്ച് എടുക്കു. ഇത് പുറത്തെടുത്ത് 5/6 കഷ്ണം ആക്കി മുറിച്ച് ഇതിലേയ്ക് കട്ടിയായി കുറിക്കി വച്ചിരിയ്കുന്ന പുളിയിഞ്ചി - ഇത് സാധാ പുളിയിഞ്ചിഅല്ല, കായം കൂടുതുല്‍ മണക്കുന്ന ഒരു സൈസ്, മുളക് പുളി കായം എന്നിവ ഒക്കെ കൂടി കാച്ചിയ പുളിവെള്ളം,(നല്ലെണ്ണ തെളിഞു നില്ക്കും ഇതിലു) ഈ ചാറ് ഒഴിച്ച് വയ്കും.
ഇനീം ഉണ്ട് പലവിധം - പറയുന്നില്ല ഞാന്ന്, പാവം വക്കാരി, ന്യൂഡിലസ് ഒക്കെ കഴിച്ച് ഒരു പരുവത്തിലിരിയ്കുമ്പോ ഞാന്‍ ആയിട്ടെന്തിനാ വെറുതെ....
അതുല്യ ചേച്ചി,
ഇമ്മാതിരി ഇഡ്ഡലിയെക്കുറിച്ചെല്ലാം ആദ്യമായിട്ടാണു കേള്‍ക്കുന്നത്....ഇതെല്ലാം പങ്കുവച്ചതിനു നന്ദി.
ഇനി എന്റെ അമ്മയ്ക്കു ജോലി കൂടി..:)
യ്യോ അതെങ്ങനെയാ തെങ്ങോലയായത്??ഞങ്ങടെ നാട്ടിലതിനെ വാഴയിലാന്നാ വിളിക്കുക.അതോ ചില നാട്ടില്‍ വഴുതനങ്ങേനെ കത്തിരീന്നും കടലേനെ കപ്പലണ്ടീന്നും ഒക്കെ വിളിക്കുന്നപോലെ വല്ല പ്രതിഭാസവുമാണോ?
ഇഡ്ഡോപുട്ട് ഗുഡ്.
നല്ലപടം.
ഇഡ്ഡലി മാവ്-തെങ്ങില്‍ കേറി ഓലയില്‍ ചുരുണ്ടിരിക്കുന്നതാണോ ഇത്?
-സുല്‍
കൊച്ചു ത്രേസ്യേ,
തെങ്ങോലകൊണ്ടു പൊതിഞ്ഞ ഇഡ്ഡലി വാഴയിലയില്‍ വച്ചിരിക്കുന്നു..അത്രമാത്രം..
സുല്‍,
വ്യഖ്യാനം അസ്സലായിരിക്കുന്നു..:)
പിട്ടോ.....! ഇഡ്ഡലിപ്പിട്ടോ......! കാണാനൊക്കെ ഒരു രസോണ്ട്ട്ടോ..... പക്ഷെ രുചിയുടെ കാര്യം എങ്ങനാണാവോ.....!!......??
Post a Comment