ചില കൌതുക കാഴ്ച്ചകള്‍

Popular posts

Thursday, September 4, 2008

നാഗലിംഗം (ഫോട്ടോ പോസ്റ്റ്)

മാവേലിക്കര, ബിഷപ്പ് മൂര്‍ കോളേജ് ക്യാമ്പസില്‍ “മരം”നോക്കി നടക്കുന്നതിനിടയിലാണ് ഈ മരം കണ്ണില്‍ പെട്ടത്. ഉടന്‍ തന്നെ ക്ലിക്കി ക്യാമറയിലാക്കി.




നാഗലിംഗം എന്നാണത്രേ പേര്.



മരത്തിന് ആ പേര് ലഭിച്ചത് അതിലെ ഈ പൂവിന്റെ രൂപത്തില്‍ നിന്നാണെന്നു തോന്നുന്നു



മരത്തിന്റെ കായ്:






ഗൂഗിള്‍ ചെയ്തപ്പോള്‍ കിട്ടിയ വിവരങ്ങള്‍ :

This large deciduous tropical tree, 75' tall and indigenous to the Amazon rainforest, is listed as a rare tree and flower in India. The leaves, up to 6" long, are simple with serrate margin; it flowers in racemes which is cauliflorus; the yellow, reddish and pink flowers are stunning fragrant. These are 3" to 5" waxy aromatic smelling, pink and dark-red flowers growing directly on the bark of the trunk. The tree bears, directly on the trunk and main branches, large globose woody fruits; they look like big rusty cannonballs hanging in clusters, like balls on a string. Cannon ball trees usually carry 'CAUTION' signs posted on the trunks to advise people not to stand close to and directly under the fruits as one can get hurt as they drop off by themselves. The fruit contains small seeds in a white, unpleasant smelling white jelly, which are exposed when the upper half of the fruit goes off like a cover. The long dangling fruity branches give the tree an unkempt appearance. The hard shells are used to make containers and utensils. Cannon ball flowers are considered of special significance in Buddhist culture in Sri Lanka. In Tamil Nadu, it is called Nagalingam flower. The sivalingam shape is visible at the center of the flower and snake shaped pollen is the specialty of this flower and it has very good fragrance. This rare flower can be used for Shiva Pooja

21 comments:

ദേവന്‍ said...

അടുത്തിടയ്ക്ക്‌ ആഷ ഈ മരത്തെക്കുറിച്ച്‌ ഒരു പോസ്റ്റിട്ടിരുന്നു, അപ്പോഴാണ്‌ ആദ്യമായി ഇതിനെക്കുറിച്ച്‌ കേട്ടത്‌.

ആ കായുടെ പടം നല്ല രസമുണ്ട്‌.

അനില്‍@ബ്ലോഗ് // anil said...

ആഷയുടെ പോസ്റ്റ്


മലയാളം വിക്കി

ഞാന്‍ പഠിച്ച കോളെജില്‍ ഇതു രണ്ടു മരമുണ്ടായിരുന്നു. കാണാന്‍ നല്ല രസം.

ജിജ സുബ്രഹ്മണ്യൻ said...

ഞാന്‍ പഠിച്ച 2 കോളേജിലും ഈ മരം ഉണ്ടായിരുന്നു.അതിന്റെ പൂവ് കാണാന്‍ എനിക്കേറെ ഇഷ്ടം ആണു.നല്ല പോസ്റ്റ്

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ബോംബെയില്‍ വച്ച്‌ ഒരു അമ്പലത്തില്‍ പോയപ്പോള്‍ അവിടെ കണ്ടിരുന്നു ഈ മരം അന്ന്‌ കയ്യില്‍ ക്യാമറ ഇല്ലാതിരുന്നതില്‍ ഖേദിച്ചതായിരുന്നു ഇത്‌ എന്ത്‌ മരമാണെന്നറിയാന്‍ എന്തു വഴി എന്നൊക്കെ വിചാരിച്ചതായിരുന്നു. നന്ദി

കുഞ്ഞന്‍ said...

ഇതിന് ശിവിലിംഗപ്പൂവ് എന്നും പറയാറുണ്ട്, അങ്ങിനെയാണ് ഞാന്‍ കേട്ടിട്ടുള്ളത്. കായ ഒരു ഫുട്ബാള്‍ പോലെയിരിക്കും. വാടതെ കുറെ ദിവസം ഇരിക്കും.

കാലടിയിലെ ശൃങ്കേരി മഠത്തില്‍ ഈ മരം നില്‍പ്പുണ്ട്. അതുപോലെ പെരുമ്പാവൂര്‍ ശ്രീ ധര്‍മ്മ ശാസ്താ അമ്പലത്തിനടുത്ത വീട്ടിലും ഈ മരം ഉണ്ടായിരുന്നു.( പ്രവാസത്തിലായതിനാല്‍ ഇപ്പോളവിടെയുണ്ടൊ എന്നറിയില്ല )

krish | കൃഷ് said...

nannaayiTTunT.

Sarija NS said...

ഈ മരം കാലടിയില്‍ ഉണ്ട്. എന്തായാലും മരം നോക്കി നടന്നത് നന്നായി :)

smitha adharsh said...

അതെ...ശിവക്ഷേത്രത്തില്‍ ഇതിന് ഒരു സ്ഥാനമുണ്ട്‌..തൃശൂര്‍ വടക്കുംനാഥക്ഷേത്രത്തില്‍ ഇതു പൂവിട്ടു,കായ്ച്ചു നില്ക്കുന്നത് കണ്ടിട്ടുണ്ട്....പിന്നെ,തൃശൂര്‍ മ്യൂസിയത്തിലും ഈ വൃക്ഷത്തെ കണ്ടിട്ടുണ്ട്..നല്ല പോസ്റ്റ്...ചിത്രങ്ങളും നന്നായി.

നരിക്കുന്നൻ said...

നല്ല പോസ്റ്റ്. ചിത്രങ്ങളും നന്നായി. പ്രത്യേകിച്ച് ആ പൂവും കായും..

ശ്രീ said...

ആ പൂവും കായും നല്ല ഭംഗി.
:)

അനംഗാരി said...

എന്റെ നാട്ടിലെ പഞ്ചാ‍യത്ത് വളപ്പില്‍ ഇവന്‍ തലയുയര്‍ത്തിപ്പിടിച്ച് നില്‍ക്കാന്‍ തുടങ്ങിയിട്ട് കുറഞ്ഞത് 40 കൊല്ലമായിക്കാണണം.ഓര്‍മ്മവെച്ചകാലം മുതല്‍ ഞാനിത് കാണുന്നു.ഇതിനു മറ്റൊരു പേരുണ്ട്.(കരിനൊച്ചി എന്നാണോ?ഓര്‍മ്മ കിട്ടുന്നില്ല).ഇത് പൂജകള്‍ക്കായി ചിലര്‍ വന്ന് കൊണ്ട് പോകുന്നത് കണ്ടിട്ടുണ്ട്.ഇത് പൂത്ത് നില്‍ക്കുമ്പോള്‍ വല്ലാത്ത ഗന്ധമാണ്..

Anoop Technologist (അനൂപ് തിരുവല്ല) said...

:)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

പൂവിനേക്കാളും ഭംഗി കായക്ക് :)

Typist | എഴുത്തുകാരി said...

ഞാനും കണ്ടിട്ടുണ്ട്‌. മണ്ണാര്‍ശ്ശാല ക്ഷേത്രത്തിന്റെ പുറത്തായിട്ടു്. ഇതു കണ്ടപ്പോള്‍ പേരു ചോദിച്ചിരുന്നു, അതാ ഇത്ര ഓര്‍മ്മ.

ഏറനാടന്‍ said...

:)

siva // ശിവ said...

എന്റെ ഗ്രാമത്തില്‍ ഇതേ മരങ്ങള്‍ നിറയെ ഉണ്ട്....എനിക്ക് ഇതിന്റെ പൂവുകള്‍ കാണാന്‍ ഏറെ ഇഷ്ടമാ....

അജ്ഞാതന്‍ said...

കൊള്ളാം :)

മഴത്തുള്ളി said...

കായ് മാത്രമല്ല ഇതിന്റെ പൂവും നല്ല ഭംഗി. ഇഷ്ടമായി വിവരണവും.

BS Madai said...

നല്ല ഫോട്ടോകള്‍...ഇതുവരെ കണ്ടിട്ടില്ലായിരുന്നു ഈ ചെടി, പരിചയപ്പെടുത്തിയതിനു നന്ദി. എല്ലാ ആശംസകളും...

nalan::നളന്‍ said...

ബംഗലൂറിലെ കണ്ണിംഗ്‌ഹാം റോഡിലെ വോഹ്ക്കാട്ടിനടുത്തുള്ള പറമ്പില്‍ ഈ മരവും കായും കണ്ടതോര്‍ക്കുന്നു...

Unknown said...

പാമ്പ മേക്കാട നാഗക്ഷേത്രത്തിലെ കാവിനുള്ളിൽ ഞാൻ ഈ മരം കണ്ടിട്ടുണ്ട്, ഭയഭക്ത്യാദികളോടെ ഭക്തർ ഈ മരത്തെ നോക്കി തൊഴുതു വണങ്ങുന്നത്
കാണാറുണ്ട്, കുടം പോലുള്ള ഇതിന്റെ കായയ്ക്കുള്ളിൽ നാഗങ്ങൾ സുരക്ഷിതരായി താമസിക്കും എന്നാണ്‌ അവിടുത്തെ സ്ഥലവാസികൾ പറഞ്ഞത്...
അൽഭുതവും വിസ്മയകരവുമാണ്‌ ഈ മരത്തിന്റെ പൂവും കായും...

അടിച്ചുമാറ്റുന്നവരെ.. ഇതിലേ ഇതിലേ


ശിവ ശിവാ...നമ്മുടെ ബ്ലോഗിലെ യോഗ പഠനം എന്ന പോസ്റ്റ് ഏതോ സഹൃദയന്‍ അടിച്ചുമാറ്റി മെയിലാക്കിരിക്കണു . പക്ഷേ യാതൊരു കടപ്പാടും വച്ചിട്ടില്യാ..

ഇനിയും അടിച്ചു മാറ്റാന്‍ വരുന്ന സഹൃദയരോട് ഒരു അപേക്ഷിണ്ടേ... ഒരു കടപ്പാടും കൂട്യങ്ങട് വെക്യാ ... ന്ന് വെച്ചാല്‍ ഈ ബ്ലോഗിന്റെ ഒരു ലിങ്കും കൂടി കൊടുക്കാഹ്... മന്‍സിലാവണുണ്ടോ..

എന്നെ കുറിച്ച്

അഭിപ്രായങ്ങള്‍

Archive

ആളോള് എവിടന്നൊക്കെ?