റിലാക്സ്...റിലാക്സ്... ആദ്യം നമുക്ക് കഴുത്തിനുള്ള അഭ്യാസം ചെയ്യാം...
കഴുത്ത് പരമാവധി മുന്നോട്ടു നീട്ടുക..ഇതിനിടയില്‍ ശ്വാസം ഉള്ളിലോട്ടെടുക്കുകയോ പുറത്തോട്ടു വിടുകയോ ചെയ്യരുത്..
ഇനി ശ്വാസം ഉള്ളിലോട്ടെടുത്ത് തല വലത്തോട്ടു തിരിക്കുക
ഒന്നു കൂടി തിരിക്കുക....
ഒന്നും കൂടി തിരിക്കുക...ട്രൈ ട്രൈ...
ഇനി പഴയ അവസ്ഥയിലേക്കു തിരിച്ചു വരിക... കഴുത്ത് ഉളുക്കിയിട്ടുണ്ടെങ്കില്‍ വലതുകാലുകൊണ്ട് ചവിട്ടി നേരെയാക്കുക
ഇനി വജ്രാസനത്തില്‍ ഇരിക്കുക...ശ്വാസം പുറത്തേക്ക് വിട്ടുകൊണ്ടേയിരിക്കുക..കാഞ്ഞു പോകുമെന്നു തോന്നിയാല്‍ മാത്രം ഉള്ളിലേക്കെടുക്കുക.
ശരീരം വളരെ പതുക്കെ ഇടത്തോട്ട് ചെരിക്കുക..കാലുകള്‍ നിവര്‍ത്തിവയ്ക്കുക.
പ്ലീസ് നോട്ട് : താഴേയുള്ള പടം ഈ യോഗ കോഴ്സിന്റെ ഭാഗമല്ല
പഴയ അവസ്ഥയിലേക്കു തിരിച്ചു വരുക..തിരിച്ചു വരൂ ..തിരിച്ചു വരാന്‍..ബ്ലഡി ക്യാറ്റ്
ഇനി വലത്തേക്കാല് മുന്നോട്ടു നീട്ടുക (മുട്ടു വളക്കരുത്). ഇനീ ശരീരം മുന്നോട്ടാക്കി കാല്‍വിരലുകള്‍ നാക്കുകൊണ്ട് തലോടുക
ഇപ്പോള്‍ നിങ്ങള്‍ ഒരു പരുവം..അല്ല നിങ്ങള്‍ക്ക് ഒരു പുതിയ ഊര്‍ജ്ജം ലഭിച്ചിട്ടുണ്ടാകും..
ഇനി ശവാസനം.. ആരും ഉറങ്ങരുത്....
ങുര്‍..ങുര്‍....
ചില കൌതുക കാഴ്ച്ചകള്‍
Popular posts
Subscribe to:
Post Comments (Atom)
All posts in this blog are licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
അടിച്ചുമാറ്റുന്നവരെ.. ഇതിലേ ഇതിലേ
ശിവ ശിവാ...നമ്മുടെ ബ്ലോഗിലെ യോഗ പഠനം എന്ന പോസ്റ്റ് ഏതോ സഹൃദയന് അടിച്ചുമാറ്റി മെയിലാക്കിരിക്കണു . പക്ഷേ യാതൊരു കടപ്പാടും വച്ചിട്ടില്യാ..
ഇനിയും അടിച്ചു മാറ്റാന്‍ വരുന്ന സഹൃദയരോട് ഒരു അപേക്ഷിണ്ടേ... ഒരു കടപ്പാടും കൂട്യങ്ങട് വെക്യാ ... ന്ന് വെച്ചാല്‍ ഈ ബ്ലോഗിന്റെ ഒരു ലിങ്കും കൂടി കൊടുക്കാഹ്... മന്‍സിലാവണുണ്ടോ..
29 comments:
ജോലിയില്‍ നിന്നും പിരിച്ചുവിട്ടോ? ഇപ്പോള്‍ പൂച്ചയുടെ ഒക്കെ പിറകേ നടന്ന് പടം പിടിത്തം ആണല്ലേ പണി.
എന്തായാലും പടങ്ങളും വിവരണവും കലക്കി.
മാഷേ ഈ പൂച്ചക്കുട്ടിക്കളെ ഞാന്‍ സേവ് ചെയ്തു ഞങ്ങളുടെ വീട്ടില്‍ ഒരു പൂച്ചക്കുട്ടിയുണ്ട് പേരു പുസി
ഹാവു എത്ര മനോഹരമാണി ചിത്രങ്ങള്‍
അയ്യോ പറ്റിച്ചേ!
നല്ല പടങ്ങള്‍. കുറച്ചു മിനക്കെട്ടു കാണണം :-)
പാവം നല്ലൊരു പയ്യനായിരുന്നു..ഇപ്പോ ദാ കണ്ട പൂച്ചയുടേയും പട്ടിയുടേയും ഫോട്ടോയെടുത്ത് നടക്കുന്നു.കൊമ്പിടിയിലുള്ള ആരോ തലക്കിട്ട് പെരുമാറിയതിന്റെ എല്ലാ ലക്ഷണവും കാണാനുണ്ട്
പടങ്ങളും അടിക്കുറിപ്പും കലക്കീടാ മോനെ
പടങ്ങള്‍ നന്നായി. അടിക്കുറിപ്പുകള്‍ അതിനേക്കാള്‍ നന്നായി.
:) yoga classineth allatha padam enthina itte
ഹ ഹ ഹാ ...
ഏടാകൂടം എടുത്തുകളഞ്ഞപ്പഴേ കരുതീതാ എന്തേലുമൊക്കെ ഒപ്പിക്കുമെന്നു...
തല തിരിക്കുമ്പോള്‍ ഹവായ് ചപ്പത്സ് അരികില്‍ വെയക്കണമെന്നു നിര്‍ബന്ധമാണോ?
പൂച്ച പിടുത്തക്കാരാ.. :)
മീന്‍ കൊടുക്കാമെന്നു പറഞ്ഞു പറ്റിക്കുകയും ഇത്രയൊക്കെ ഫോട്ടൊ കിട്ടാന്‍വേണ്ടി പോസു ചെയ്ത ആ പാവത്തെ “ബ്ലഡി ക്യാറ്റ്” എന്നു വിളിക്കേണ്ടായിരുന്നു ജിഹേഷെ
നല്ല ചിത്രങ്ങളും അടികുരിപ്പുകളും, ഇതെങ്ങനെ സാധിച്ചു?
മെലിഞ്ഞുണങ്ങിയ ദേഹം(യോഗ ചെയ്താവും).പൂച്ചകുമാരി ആകെയങ്ങു ശോഷിച്ചു. എന്താ പൂച്ചകല്പം (നല്ല ഒണക്കമീന്‍)വാങ്ങിച്ചു കൊടുക്കാത്തത്?
എന്തായാലും ഈ പ്രകടനം കാഴ്ചവച്ച പൂച്ചകുമാരിക്ക് അഭിനന്ദനങ്ങള്‍..
വാലേ, തേങ്ക്സ്...:)
അനൂപേ, തേങ്ക്സ് :)
വല്ലഭേട്ടാ, ഏപ്രില്‍ ഒന്നല്ലേ ഇന്ന്..:)
പൈങ്ങ്സ്, നല്ലൊരു പയ്യനായിരുന്നു എന്നല്ല ആണ് എന്നു പറയൂ...ഗ്രാമര്‍ വല്യ പിടീല്യാ അല്ലേ :)
കൂ വ : തേങ്ക്സ് :)
കാര്‍വര്‍ണ്ണം, ചുമ്മാ കിടക്കട്ടേന്നു :)
നാടന്‍, :)
പ്രിയാ, ചെരിപ്പു വച്ചാല്‍ അതിനെ ചപ്പലാസനം എന്നു പറയും.. :)
ശ്രീലാലേ, :)
കുഞ്ഞേട്ടാ, പറഞ്ഞാല്‍ അനുസരിച്ചില്ലേല്‍ എന്താ ചെയ്യാ? :)
വേതാളം :) യോഗ ക്ലാസില്‍ പോയി പിടിച്ചതാ..
ഹേമാംബിക, പൂച്ചകല്പ്പം ഇവിടെ തീര്‍ന്നു..ജര്മ്മനീല് കിട്ടുകാണേല് ഷിപ്പു ചെയ്യുമോ?
ആശംസകള്‍ അറിയിക്കാം :)
qw_er_ty
ഉച്ചക്ക് മോട്ടിസില്‍ നിന്ന് ഏമ്പക്കം വിട്ട് വരുന്നതു കണ്ടപ്പോളേ തോന്നി, ഏതോ പാവം പൂച്ചയെ പട്ടിണിക്കിട്ടു വരുന്ന വരവാണെന്ന്..... പാവത്തിന്റെ കോലം കണ്ടില്ലേ? ;-)
ചിത്രങ്ങളും കുറിപ്പുകളും കലക്കി ജിഹേഷ് ഭായ്... ഭാവന ഉഗ്രന്‍...!
ജിഹേഷ് ഭായ്... അടിപൊളി! കലക്കീട്ടോ. ചിരിച്ചു പോയി.
നല്ല ചിത്രങ്ങളും കിടിലന്‍ അടിക്കുറിപ്പുകളും.
:)
ജിഹേഷ്,
നന്നായിട്ടുണ്ട്..
:)
ha..ha.a.....
ചിരിച്ചൊരു പരുവത്തിലായി. ഇത്രയും കാത്തിരുന്ന് ഇത് ഫ്രെയിമുകളിലാക്കിയ അ ക്ഷമയെ സമ്മതിച്ചിരിക്കുന്നു.
യോഗ മാസ്റ്റര്‍ ജിഹേഷ്, കിടിലന്‍ !
നല്ല അനുസരണയുള്ള ‘വിദ്യാര്‍ത്ഥി’ അല്ലേ....
ഒരിക്കല്‍ മാത്രം ക്ലാസ്സിലില്ലാത്ത ഒരു പോസില്‍ ഇരുന്നു.....
ജിഹേഷിന്റെ പൂച്ചയാ?
അനൂപേ എനിക്കും ഉണ്ട് പൂച്ചകള്‍ 6 എണ്ണം. പേര് ജഗ്ഗു, കിട്ടു, രേഷ്മ, ഉണ്ണി, കിറ്റി, യെല്ലോ.
പപ്പൂസേ, തേങ്ക്സ്...)
ശ്രീയേ, തേങ്ക്സ്..:)
സുമേഷ്, തേങ്ക്സ്..:)
അപ്പുവേട്ടാ, തേങ്ക്സ് :)
ഗീത ടീച്ചറേ, നമ്മടെ സ്വന്തം പൂച്ചയാ..:)
qw_er_ty
ഗഡ്യേ...ഇതൊക്കെ കാണാനിത്തിരി വൈകീടാ... വിവരണം ഗംഭീരം.. ചിരിച്ച് പരുവമായി
(ആരും കേക്കാതെ നിന്നെ ഒരു തെറിയങ്ക്ട് വിളിച്ചോട്ടെടാ? സന്തോഷം കൊണ്ട്)
മ്യാ....................വൂൂൂൂൂൂ....
വലിച്ചുവിടുക!!
പോസ്റ്റ് ഉഗ്രന്‍!!
ഇപ്പൊഴാ കണ്ടത് ഇതൊക്കെ.
വെറുതേ മനുഷ്യനെ ഓഫീസിലിരുന്നു ചിരിപ്പിക്കല്ലേ മനുഷ്യാ. പണി പോകും :)
കലക്കീട്ട്രണ്ട് . ഇഷ്ടമായി
ഇയ്യാക്കടെ ഒടുക്കത്തെ ഒരു യോഗ പടിപ്പിക്കല്...
വീട്ടിലെ രണ്ടു പൂച്ച ഇപ്പൊ യോഗ ചെയ്തു പരിപ്പെളകി പണ്ടാരമടങ്ങി നടക്കുന്നു... അപ്പുറത്തെ ഫ്ലാറ്റിലെ അറബി ഒരു കാരണവും കൂടാതെ വന്നു എന്നെ അറബിയില്‍ തെറി പരഞേച്ചും പോയി.. ആകെ 'പൂച്ച' 'പരിപ്പ്' എന്നു മാത്രം മനസ്സിലായി.. ഇവിടുത്തെ പൂച്ചകള്‍ സ്വന്തം പരിപ്പു കാണാതെ അപ്പുറത്തെ പൂച്ചകള്ടെ പരിപ്പു അടിച്ചു മാറ്റാന്‍ പോയിക്കാണും...
ഒരു സംഭവം തന്നെ - നല്ല അടിക്കുറിപ്പുകള്‍
ശിവ ശിവാ...ഇതു ഇവിടത്തെ പോസ്റ്റ് ആയിരുന്നൊ? അറിഞ്ഞില്ലരുന്നു. മെയില്‍ കിട്ട്യ പാടേ കുറേ നേരം തലകുത്തി മറിഞ്ഞ് ചിരിച്ചിട്ട് എല്ലാര്ക്കും ഫോര്വേഡിയിരുന്നു. ഇനി കിട്ട്യാ ഇനിം ഫോര്വേഡുമ്പൊ കടപ്പാട് വച്ചേക്കാം
:))
Post a Comment