കേരളത്തിലെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ ഉള്ള ഇത്തരം കാര്യങ്ങള്‍ അവിടെയുള്ള ജനങ്ങള്‍ക്കിടയില്‍ മാത്രമായി ഒതുങ്ങിപ്പോകരുതെന്നൊരു ആഗ്രഹം. അതു മാത്രമാണ് ഈ പോസ്റ്റിന്റെ ഉദ്ദേശം.
സ്കൂളില്‍ പഠിക്കുന്ന സമയത്ത് അതായത് ഒരു പത്തു പതിനഞ്ചു കൊല്ലം മുമ്പാണു അത്ഭുതകുളത്തില് പോയത്. പിന്നെ ഈയടുത്ത കാലത്താണു അതിനെ കുറിച്ച് വീണ്ടും ഓര്‍ക്കുന്നത്. കഴിഞ്ഞ പ്രാവശ്യം നാട്ടില്‍ പോയപ്പോള്‍ വീണ്ടും പോയി. അമ്പലമെല്ലാം
പുതുക്കിയിരിക്കുന്നു. പോകുന്ന വഴിയില്‍ വഴികാട്ടികള്‍. വളരെ വീതി കുറഞ്ഞ റോഡാണെങ്കിലും ടാര്‍ ചെയ്തിരിക്കുന്നു.
പേരു സൂചിപ്പിക്കുന്ന പോലെ കുളത്തില്‍ ഒരു അത്ഭുതം ഉണ്ട്. എന്താണെന്നു വച്ചാല്‍ കുളത്തിന്റെ മുകളിലൂടെ നമുക്ക് സുഖമായി നടക്കാം,ചാടി മറിയാം,വേണേല്‍ ക്രിക്കറ്റും കളിക്കാം :)
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷനില്‍(കല്ലേറ്റുംകര) നിന്നും ഒരു 10 കിലോമീറ്റര്‍ ദൂരത്തില്‍ താഴേക്കാട് ഗ്രാമത്തില്‍, കണ്ണിക്കര ഭാഗത്തു സ്ഥിതി ചെയ്യുന്ന അത്ഭുതകുളങ്ങര എടവന ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിന്റെ ഭാഗമാണു ഈ കുളം. ഇവിടത്തെ വിഗ്രഹത്തിനു ഏകദേശം 700 വര്‍ഷത്തെ പഴക്കം ഉണ്ടെന്നു പുരാവസ്തു വകുപ്പിന്റെ പഠനത്തില്‍ പറയുന്നു. കുളം മുമ്പ് വിശാലമായിരുന്നെങ്കിലും കൈയ്യേറ്റം മൂലം ഇപ്പോഴിതു 10 സെന്റില്‍ താഴേയായിരിക്കുന്നു. രണ്ടുമൂന്നു ആളു താഴ്ച്ചയുള്ള കുളത്തിന്റെ മുകളില്‍ വളരുന്ന ആറടിയോളം നീളം വരുന്ന പ്രത്യേകതരം പുല്ല് കുളത്തിനു മീതേ ഒരു പ്രതലം ഉണ്ടാക്കിയിരിക്കുന്നു. ഒരു വലിച്ചു കെട്ടിയിരിക്കുന്ന റബ്ബര്‍ ഷീറ്റു പോലെ.
വളരെ കാലം മുമ്പ് ഇതിനു മുകളില്‍ കന്നുകാലികളേ മേയാന്‍ വിടുമായിരുന്നുവത്രേ. പക്ഷേ ഇപ്പോള്‍ തികച്ചും അപകടകരമാണു ഇതിന്റെ അവസ്ഥ. മീന്‍ പിടിക്കുന്നതിനും മറ്റും പുല്ലില്‍ ഉണ്ടാക്കിയിരിക്കുന്ന കുഴികളില്‍ വീണാല്‍ ഒരു തിരിച്ചു വരവ് തികച്ചും അസാദ്ധ്യം.ഒരു കാലത്ത് കുളം മുഴുവനുമായി ആളുകള്‍ കയ്യേറിയിരുന്നു. പില്ക്കാലത്ത് പുരാവസ്തു വകുപ്പിന്റെ ഖനനത്തില്‍ അമ്പലത്തില്‍ നിന്നും താഴേക്കുള്ള കരിങ്കല്‍ പടവുകള്‍ കണ്ടെത്തിയതോടെ വിട്ടു കൊടുക്കുകയുമായിരുന്നു.
ഇതേ പോലെയുള്ള കുളങ്ങള്‍ കേരളത്തിന്റെ മറ്റു ഭാഗങ്ങളില്‍ ഉണ്ടോ എന്നറിഞ്ഞുകൂട. തീര്‍ച്ചയായും ഈ കുളത്തിനെ/പുല്ലിനെ കുറിച്ചൊരു പഠനം നടക്കേണ്ടതാണ്.
മറ്റൊരു അത്ഭുതം കൂടി ഇവിടെയുണ്ട്. ഏകദേശം എട്ടുവര്‍ഷം മുമ്പ് നിര്‍മ്മിച്ച ചുറ്റുമതിലിന്റെ മറ്റുള്ള ഭാഗങ്ങള്‍ പായല്‍ പിടിച്ച് പഴക്കം കാണിക്കുന്നെങ്കിലും ഒരു സ്ഥലം മാത്രം ഇപ്പോഴും നിര്‍മ്മിച്ച പോലെ തന്നെ പുതുമയോടെ ഇരിക്കുന്നു. മതിലിനു മറുവശത്തുള്ള മണിക്കിണറില്‍ എന്തോ ശക്തി ഉണ്ടെന്നും അതു മൂലമാണീ പ്രതിഭാസമെന്നുമാണു അമ്പലത്തിലെ ശാന്തി പറഞ്ഞത്.
ചിത്രങ്ങളിലൂടെ:
പുതുക്കിയ അമ്പലം: ഇതിനു പുറകിലുള്ള പാടത്താണു അത്ഭുതകുളം
പടമെടുക്കാന്‍ ചെന്നപ്പോള്‍ അവിടെയുണ്ടായിരുന്ന ചേട്ടന്. ഇദ്ദേഹമാണു കാര്യങ്ങള്‍ വിശദീകരിച്ചു തന്നത്. ഇപ്പോള്‍ ചേട്ടന് നില്‍ക്കുന്നത് കുളത്തിനു മുകളിലാണ്.
കുളത്തിന്റെ മറ്റൊരു ദൃശ്യം. അകലെയായി അമ്പലവും ചേട്ടനേയും കാണാം
കുളത്തിനു മുകളിലുള്ള പുല്ല് അദ്ദേഹത്തിന്റെ കൈയ്യില്‍: ആറടിയോളം നീളം വരും
ചുറ്റുമതിലിനോടു ചേര്‍ന്നു ഇതുവരെയും പായല്‍ പിടിക്കാതെ ഇരിക്കുന്ന ഭാഗം
അമ്പലത്തില്‍ പോകുന്നവഴിയുള്ള ചിറയില്‍ നിന്നുള്ള ദൃശ്യം:
gehesh അറ്റ് ജിമെയില്‍.കോം
ചില കൌതുക കാഴ്ച്ചകള്‍
Popular posts
Subscribe to:
Post Comments (Atom)
All posts in this blog are licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
അടിച്ചുമാറ്റുന്നവരെ.. ഇതിലേ ഇതിലേ
ശിവ ശിവാ...നമ്മുടെ ബ്ലോഗിലെ യോഗ പഠനം എന്ന പോസ്റ്റ് ഏതോ സഹൃദയന് അടിച്ചുമാറ്റി മെയിലാക്കിരിക്കണു . പക്ഷേ യാതൊരു കടപ്പാടും വച്ചിട്ടില്യാ..
ഇനിയും അടിച്ചു മാറ്റാന്‍ വരുന്ന സഹൃദയരോട് ഒരു അപേക്ഷിണ്ടേ... ഒരു കടപ്പാടും കൂട്യങ്ങട് വെക്യാ ... ന്ന് വെച്ചാല്‍ ഈ ബ്ലോഗിന്റെ ഒരു ലിങ്കും കൂടി കൊടുക്കാഹ്... മന്‍സിലാവണുണ്ടോ..
38 comments:
nice arivukal padangalum..
നല്ല പോസ്റ്റ് ജിഹേഷേ...
ആദ്യ കമന്റിട്ട ആള് തേങ്ങ കൊണ്ടുവന്നില്ലേ? ഞാന്‍ കൊണ്ടുവന്നിട്ടുണ്ട്..
ഞാനിതാ ഈ കുളത്തിലേക്ക് എന്റെ കയ്യിലുള്ള തേങ്ങ എടുത്തെറിയുന്നു. ബട്ട്, നോ യൂസ്..!! വെള്ളം കാണാത്തത് കൊണ്ട്, ‘ബ്ലും!” എന്ന ശബ്ദം വരില്ലല്ലോ അല്ലേ?
ഏതായലും ഇതൊക്കെ പുതിയ അറിവുകളാണ് എനിക്ക്. സംഗതി കൊള്ളം. നന്ദി
പിന്നെ പടങ്ങളില്‍ ആ അവസാന അസ്തമയപടം ഇഷ്ടപ്പെട്ടെങ്കിലും അതില്‍ നിന്റെ ബ്ലോഗിന്റെ URL വാട്ടര്‍മാര്‍ക്ക് ഇട്ടത് എന്നെപോലുള്ള മാന്യന്മാര്ക്ക് (മാന്യമായി അടിച്ചുമാറ്റല്സ് നടത്തുന്നവര്‍ക്ക്) ഒരു ഇരുട്ടടിയാണ്...
:-)
ജിഹേഷ്,
അത്ഭുതക്കുളത്തേക്കുറിച്ചുള്ള വിവരണവും ചിത്രങ്ങളും നന്നായിരിക്കുന്നു. ഇത്ര പൊക്കമുള്ള പുല്ല് ഉള്ളതിനാല്‍ ആണല്ലോ അവിടം കുളമുണ്ടെങ്കിലും നല്ലൊരു മേല്‍ത്തട്ട് പോലെ ആര്‍ക്കും നടക്കാവുന്ന വിധം ആയത്. അപ്പോള്‍ ആ പുല്ല് എന്തായാലും പഠനവിധേയമാക്കേണ്ടതാണ്.
ഇതുപോലെ വിശാലമായ കുളങ്ങള്‍ പാലക്കാട് പോയപ്പോള്‍ ഒരിക്കല്‍ കണ്ടിട്ടുണ്ട്. അവയുടെ മുകളില്‍ പുല്ലുപിടിച്ചതുപോലെ ഒരിനം പായല്‍ തഴച്ചുവളര്‍ന്നു നില്ക്കുന്നതു കാണാം. ഇവ കെട്ടിവേര്തിരിച്ചില്ലെങ്കില് പലപ്പോഴും അപകടങ്ങള്‍ നടക്കാന്‍ സാധ്യത കൂടുതലാണ്.
നല്ല വിവരണം...അതും ചിത്രങ്ങള്‍ സഹിതം
നന്നായിരിക്കുന്നു....ഇതൊരു പുതിയ അറിവാണ്
നന്നായിരുന്നു മിസ്റ്റര്‍ എടാകൂടം
പുതിയ അറിവിന് നന്ദി. അതെ ആ URL മാറ്റിയിരുന്നെങ്കില്‍! :-)
ഞാന്‍ ഇത് ആദ്യമായാണേ അറിയുന്നത് അതുകൊണ്ട് തന്നെ ചെറിയ ഒരു അമ്പരപ്പില്ലാതില്ല.
അത്ഭുതക്കുളത്തിന്റെ ചിത്രങ്ങളും വിവരണവും നന്നായിരിക്കുന്നു.കാര്യങ്ങള്‍ വിവരിച്ചു തന്നതിന്ന് നന്ദി.
നല്ലത് :-)
ജിഹേഷ്: നന്നായി; ഇവിടെ വന്നു കാണണമെന്നുണ്ടു, കുളം എന്റെയൊരു വീക്നസ്സാണെ.
വിവരണം നന്നായി. അവസാന ചിത്രം അടിപൊളി
അത്ഭുതം തന്നെ ഈ കുളം.
ഒരു ജപ്പാന് കഥയാണ് പ്രതീക്ഷിച്ചത് ജിഹേഷേ, എന്തായാലും ഇത് പുതിയ ഒരു അറിവ് തന്നെ.. :)
അപ്പൊ ബ്ലോഗില്‍ നിന്നും വിട്ടു നിന്നതുകൊണ്ട് പ്രയോജനം ഉണ്ടായി അല്ലേ?
നല്ല വിവരണം, ജീവനുള്ള പടങ്ങള്‍.
ഈ അറിവ് പങ്കുവച്ചതിനു നന്ദി.അടിപൊളി കുളം.. ഇതിന്റെ മുകളിലൂടെ ഒന്നു നടന്നിട്ടു വേണം 'യേശുക്രിസ്തുവിനു ശേഷം വെള്ളത്തിനു മുകളിലൂടെ നടന്ന ആള്' എന്ന പദവീം കൊണ്ട് ഗിന്നസ്ബുക്കില്‍ കേറിപറ്റാന്‍..
ചാത്തനേറ്: കുളത്തെപ്പറ്റിയുള്ള അറിവുകള്‍ നന്നായീ. എന്നാല്‍ കുറെക്കാലം ചിതലു പിടിച്ചത് ചുവരില്‍ നിന്ന് തട്ടിക്കളഞ്ഞാല്‍ ആ ഭാഗോം ഇതുപോലെയിരിക്കും.
ഓടോ: കൊ.ത്രേ: ആ റെക്കോഡ് ആണുങ്ങള് ആദ്യമേ അടിച്ച് മാറ്റി ഒരു ഫോര്‍വേഡ് ഉണ്ടായിരുന്നു നീന്തല്‍കുളത്തിലെ വെള്ളത്തിന്റെ മോളിലൂടെ നടക്കുന്ന ഒരാളുടെ വീഡിയോ കണ്ടിട്ടില്ലേ?
ഇതൊരു പുതിയ അറിവു തന്നെ, ജിഹേഷ് ഭായ്... ചിത്രങ്ങളും വിവരങ്ങളും പങ്കു വച്ചതിനു നന്ദി.
:)
പുതിയ അറിവുതന്നെ.
ഹയ്യോ, എല്ലാ കൊല്ലവും വെക്കേഷന് സമയത്ത് താഴേക്കാടുള്ള അമ്മായീടെ വീട്ടിപ്പോവുമ്പോ ഇവിടെ പോകാറുണ്ട്. ഇപ്പോ ഒരുപാടു കൊല്ലമായി കണ്ടിട്ട്.
ജനറല്‍ നോളജ് കൂടീ. പടങ്ങളും കലക്കി. :)
അല്ല മിസ്റ്റര്‍ ഏടാകൂടം, ആ കൊച്ചുത്രേസ്യയെ താങ്ങാന്‍ മാത്രം കെല്‍പ്പുള്ള പുല്ലാണോ അത്? എങ്കില്‍ അതിന്റെ ഒരു സാമ്പിള്‍ എടുത്ത് ഉടന്‍ പഠനത്തിനയക്കൂ.... ശാസ്ത്രജ്ഞന്മാര് ഞെട്ടട്ടെ...! :-D
പ്രൊഫൈല്‍ പടത്തിലെ ’പശുക്കുട്ടന് സ്റ്റൈല്‍’ (കൌബോയ്) ഇപ്പളാട്ടോ കണ്ടത്... കലക്കി. ;-)
ഇവിടം ഒന്നു സന്ദര്‍ശിക്കണമെന്നു തോന്നുന്നു ഇതു വായിച്ചിട്ട്.
ഇതേക്കുറിച്ചൊക്കേ എന്തേ ഇത്രകാലം മിണ്ടീല്ലാ?
മുങ്ങിയിട്ട് പൊങ്ങിയത് നല്ല ഒരു പോസ്റ്റും കൊണാണല്ലോ ഭായ്. അയല്‍ വക്കത്തുകിടക്കുന്നതായിട്ടും ഭായ് പോസ്റ്റിട്ടപ്പോഴാ ഇങ്ങനെ ഒരു കാര്യത്തെ കുറിച്ചു ഞാന്‍ അറിയുന്നത് തന്നെ, ഇതു ഞങ്ങളുമായി പങ്കുവെച്ചതിനു നന്ദി.
പുനരുദ്ധാരണ പ്രവറ്ത്തനത്തിനുള്ള സംഭാവന കമ്മിറ്റിയെ ഏല്പിച്ചിട്ടുണ്,ഭായിയെ വെറുതെ ബുദ്ധിമുട്ടിക്കേണ എന്നു കരുതി. :)
നമ്മുടെ അടുത്തായിട്ടുകൂടി ഇതിനെക്കുറിച്ച് മുന്‍പ് കേട്ടിട്ടില്ലായിരുന്നു.
നിനക്കൊരു ഡാങ്ക്സ്
ജിഹേഷേ നന്ദി
അറിവിന്റെ അക്ഷയ ഖനി വീണ്ടും തുറക്കൂ
ഈ പുതിയ അറിവ് പകര്‍ന്നു തന്നതിന് നന്ദി ജിഹേഷ്.
ഞാന്‍ ത്രിശ്ശൂര്ക്കാരനായിട്ട് പോലും!!
നല്ല പോസ്റ്റ്!
ചേട്ടന് നില്‍ക്കുന്നത് കുളത്തിനു മുകളില്‍. ചേട്ടന്റെ കാലിനടിയില്‍ രണ്ടുമൂന്ന് ആള് താഴ്ച വെള്ളം. ആലോചിച്ചിട്ട് എന്റെ കാലിന് വല്ലാത്തൊരു ഇത്.
ജിഹേഷ് ഭായ്,
ഈ വിവരങ്ങള്‍ പങ്കുവച്ചതിനും, ചിത്രങ്ങള്‍ക്കും നന്ദി...
:)
എന്റെ അറിവിന്റെ ഡേറ്റാബേസിലേക്ക് ഒരെന്ററി കൂടി....
നല്ല പോസ്റ്റും, ചിത്രങ്ങളും.
:)
"നിര്‍മ്മിച്ച പോലെ തന്നെ പുതുമയോടെ ഇരിക്കുന്നു. മതിലിനു മറുവശത്തുള്ള മണിക്കിണറില്‍ എന്തോ ശക്തി ഉണ്ടെന്നും അതു മൂലമാണീ പ്രതിഭാസമെന്നുമാണു അമ്പലത്തിലെ ശാന്തി പറഞ്ഞത്."
പണ്ട് ഒരിക്കല്‍ bonsai ഭാന്തുണ്ടായിരുന്നപ്പോള് വൃക്ഷത്തിന്റെ ചുവട്ടില്‍ moss (പായല്‍) പിടിപ്പിക്കാന്‍ ഒരുപാട് കഷ്ടപ്പെട്ടിരുന്നു. എന്ത് ചെയ്താലും പിടിക്കില്ലായിരുന്നു. ഇതു വായിച്ചപ്പെള് എനിക്ക് മനസിലായി, ഞങ്ങളുടെ bore wellനും എന്തോ ശക്തി എണ്ടെന്ന്.
അതി ഭയങ്കരമായ കണ്ടുപിടിത്തങ്ങള്‍. ഈ 'അത്ഭുതങ്ങള്‍' കാത്തു്സൂക്ഷിക്കാന് ചേണ്ട ചില കാര്യങ്ങള്‍: ആരെയും ചുവരിന്റെ sample labല്‍ കൊണ്ടുപോയി test ചെയ്യാന്‍ അനുവദിക്കരുത്.
അങ്ങനെ ചെയ്യുന്നവരെ ആ കുളത്തില്‍ മുക്കി കൊല്ലണം.
എന്തായാലും വളരെ നല്ല നിരീക്ഷണം.
മലയാളം ബ്ലോഗില്‍ ഇതുപോലുള്ള വിജ്ഞാനങ്ങള്‍ ആവശ്യമായിരുന്നു. ഇവിടെ ശാസ്ത്രവും quantum mechanicsഉം engineering scienceഉം, medicine ഒന്നും എഴുതി ഒരിക്കലും സമയം കളയരുത്.
ഇതുപോലുള്ള wonderfool 'ശാസ്ത്രങ്ങളാണു്' പോരട്ടെ.
propogate inquisitiveness, propogate a questioning attitude and challenge everything.
Propogating pseudoscience is as good as proffessing pseudoscience.
:)ഇത്തരം കഥകള്‍ മിക്കവാറുമെല്ലാ ആരാധാനാലയങ്ങളെയും ചുറ്റിപറ്റി ഉണ്ടാകാറുണ്ട്.
ശാസ്ത്രിത്രത്തിന്റെ അടിസ്ഥാനമില്ലെങ്കിലും.
വിശ്വാസമാണല്ലൊ പ്രധാനം. വിശ്വസിക്കുന്നവന് വിശ്വസിക്കട്ടെ. അല്ലാത്തവന് വിശ്വസിക്കണമെന്നു ആരും പറയുന്നില്ല..
യാരിദ്|~|Yarid
I wish it was that simple. But it isn't.
The question one is forced to ask at this juncture is "Do they believe in such stories due to ignorance or do they believe in this in spite of factual evidence"
similar to മകരവിളക്ക്. കള്ളമാണെന്നറിഞ്ഞാലും വിശ്വസിക്കുന്നവരെ തടയരുത്. വിശ്വസിക്കാന്‍ എല്ലാവര്ക്കും അവകാശമുണ്ട്. പക്ഷെ സത്യം ആര്‍ക്കും നിഷേധിക്കപ്പെടാന്‍ പാടില്ല. everyone should have access to the truth, denial of truth is also denial of freedom.
പായലു് പിടിക്കാതിരിക്കാന്‍ natural causes അനേകമുണ്ട്. അതെല്ലാം എനിക്കറിയില്ല, ചിലത് താഴെ പറയുന്നു.
1) ധാരാളം UV (സൂര്യപ്രകാശം) പതിക്കുന്ന സ്ഥലം
2) ചുവരുണ്ടാക്കാന് കല്ലുവെട്ടിയ ഇടത്തില്‍ Zincന്റെ അംശം ഉണ്ടെങ്കില്‍.
മേല്‍ ശാന്തി എന്തായാലും biochemist അല്ലാത്തതിനാല്‍ അദ്ദേഹത്തിനോട് ഇതുപോലുള്ള 'വിജ്ഞാനങ്ങള്‍' issue ചെയ്യാതിരിക്കാന്‍ എന്തെങ്കിലും വഴി കണ്ടെത്തണം.
പായലിന്റെ വളര്‍ച്ചയെകുറിച്ച് മനസിലാക്കാന്‍ ശുന്യാകാശത്തില്‍ നടത്തിയ ചില രസകരമായ പരീക്ഷണങ്ങളുടെ ഫലങ്ങള്‍ ഇവിടെ.
ഉത്തരം അറിയാത്ത ചോദ്യങ്ങള്‍ എല്ലാം ദൈവത്തിന്റെ തലയില്‍ പൊക്കി വെച്ചാല്‍ ഈ പാവം ദൈവം എന്ത് ചെയ്യും. ദൈവത്തിനോട് ഇത്രയും വിരോധമോ?
ഹും കൈപ്പള്ളി താങ്കളു പറഞ്ഞതു വിശ്വസിച്ചു അപ്പൊ വേറൊരു സംശയം
1) ധാരാളം UV (സൂര്യപ്രകാശം) പതിക്കുന്ന സ്ഥലം: ആ ഒരു പര്ട്ടികുലാര് ഏരിയയില്‍ മാത്രമെങ്ങനെ സൂര്യപ്രകാശം അടിക്കാതിരിക്കും, അതിനു ചുറ്റും ഉണ്ടല്ലൊ പായലുകള്‍
2) ചുവരുണ്ടാക്കാന് കല്ലുവെട്ടിയ ഇടത്തില്‍ Zincന്റെ അംശം ഉണ്ടെങ്കില്‍: അതുപോലെ അത്രയും കല്ലില്‍ മാത്രം സിങ്കിന്റെ അംശം!!! അണ് ബിലീവബിള്‍-
അപ്പോള്‍ ഇതല്ല കാരണം, മറ്റെന്തൊ ആണ് (ദൈവിക പ്രതിഭാസമെന്നല്ല പറയുന്നത്)
കൈപ്പള്ളീ രണ്ടാമതു തന്ന ലിങ്ക് Repression continues in China, six months before Olympic Games എന്നതാണല്ലൊ? ആദ്യം തന്നതു തന്നെ ശരി..
ജിഹേഷ്
comment മാറിപ്പോയി ക്ഷമിക്കുമല്ലോ
ആ പുല്ല് ചാലക്കുടിപ്പുഴയില്‍ കണ്ടിട്ടുണ്ട്. തണ്ടിന് ചെറിയ മധുരം ഉള്ള പുല്ലല്ലേ? അടുത്ത പ്രാവശ്യം നാട്ടില്‍ വരുമ്പോള്‍ ഈ കുളം കാണാന്‍ ശ്രമിക്കണം.
Post a Comment