ചില കൌതുക കാഴ്ച്ചകള്‍

Popular posts

Sunday, July 22, 2007

റൂഫ് ട്ടോപ്പ് കണ്ട്ക്ടര്‍ - ഒരൊഴിവ്

സുഹൃത്തുക്കളെ,

ബാഗ്ലൂര്-കൊള്ളിഗല് റൂട്ടില് ഓടുന്ന “ശ്രീ ഉദയഗംഗ“ [ಶ್ರೀ ಉಧಯಗಂಗ್ ]എന്ന ബസ്സിനു മുകളിലെ കണ്ടക്ടര് തസ്തികയിലേയ്ക്ക് ഒരു ഒഴിവുണ്ട്. താല്പര്യമുള്ളവര് 500 രൂപയുടെ ഡി ഡി [പേയബിള്‍ റ്റു ജിഹേഷ് ] സഹിതം അപേക്ഷിക്കുക. വിമുക്ത സര്ക്കസ് അഭ്യാസികള്ക്ക് മുന്ഗണന.








Friday, July 20, 2007

തള്ളേ പള്ളേല് കൊല!!

കഴിഞ്ഞയാഴ്ച്ച വീട്ടില്‍ പോയപ്പോഴാണ് ഈ കാഴ്ച്ചകണ്ടത്. വാഴേടെ പള്ളയ്ക്കല്‍ നിന്ന് ഒരു കൊല വന്നിരിക്കുന്നു...

വാഴ്യ്ക്കും സിസേറിയനോ?? ഐയാം ട്ടോട്ടലി കണ്‍ഫ്യൂസ്ട്????








Monday, July 9, 2007

പാവം പാവം സ്കൂട്ടര്‍

ബാംഗ്ലൂര്‍-മൈസൂര്‍ ഹൈവേയില്‍ നിന്നും ഒരു രംഗം...

അല്ലാ നിങ്ങളുതന്നെ പറയ്..ആ സ്കൂട്ടര്‍ പാവമാണോ അല്ലയോ എന്ന്.
എന്തായാലും ഈ ഗഡികള്‍ക്ക് സര്‍ക്കസിലേയ്ക്ക് ഒരു അപേക്ഷ അയച്ചു നോക്കാം..




അല്ലാ ഒരു സംശയം..ഇനിയിപ്പോ ഇത് സ്കൂട്ടറിന്റെ കുഷ്യനാണോ?

Sunday, July 8, 2007

ഷോര്‍ട്ട്‌കട്ട് റ്റു ന്യൂയോര്‍ക്ക്

സുഹൃത്തുക്കളെ,

ന്യൂയോര്‍ക്കിലേയ്ക്ക് ഒരു എളുപ്പവഴി കണ്ടു പിടിച്ചിരിക്കുന്നു. ബാഗ്ലൂരില്‍ നിന്നും വെറും 100 കിലോമീറ്റര്‍ അകലെയാണ് ന്യൂയോര്‍ക്ക് സ്തിഥിചെയ്യുന്നത്. ബാഗ്ലൂ‍ര്‍-മൈസൂര്‍ ഹൈവേയില്‍ മഡ്ഡൂറിനു ശേഷം ഇടത്തോട്ടുള്ള വഴിയിലൂടെ (കൊള്ളിഗലിലേയ്ക്കുള്ള വഴി) ഏകദേശം 20 കിലോമീറ്റര്‍ പോയാല്‍ ന്യൂയോര്‍ക്കില്‍ എത്തിചേരാം.






ഈ കണ്ടുപിടുത്തത്തിനു ഞാന്‍ പേറ്റന്റ് എടുത്തു കഴിഞ്ഞു.അമേരിക്കയില്‍ എവിടെയോ ഇങ്ങനെ ഒരു സ്ഥലമുണ്ടെന്നു കേള്‍ക്കുന്നു. ഇതിനെതിരെ ഞാന്‍ ശക്തമായ പ്രതിക്ഷേദം രേഖപെടുത്തുന്നു അതോടൊപ്പം പേറ്റന്റ് നിയമം ലംഘിച്ച അമേരിക്കക്കെതിരെ നിയമനടപടികള്‍ ഉടന്‍ ആരംഭിക്കുന്നതുമാണെന്നും അറിയിച്ചു കൊള്ളുന്നു

അടിച്ചുമാറ്റുന്നവരെ.. ഇതിലേ ഇതിലേ


ശിവ ശിവാ...നമ്മുടെ ബ്ലോഗിലെ യോഗ പഠനം എന്ന പോസ്റ്റ് ഏതോ സഹൃദയന്‍ അടിച്ചുമാറ്റി മെയിലാക്കിരിക്കണു . പക്ഷേ യാതൊരു കടപ്പാടും വച്ചിട്ടില്യാ..

ഇനിയും അടിച്ചു മാറ്റാന്‍ വരുന്ന സഹൃദയരോട് ഒരു അപേക്ഷിണ്ടേ... ഒരു കടപ്പാടും കൂട്യങ്ങട് വെക്യാ ... ന്ന് വെച്ചാല്‍ ഈ ബ്ലോഗിന്റെ ഒരു ലിങ്കും കൂടി കൊടുക്കാഹ്... മന്‍സിലാവണുണ്ടോ..

എന്നെ കുറിച്ച്

അഭിപ്രായങ്ങള്‍

Archive

ആളോള് എവിടന്നൊക്കെ?