ചില കൌതുക കാഴ്ച്ചകള്‍

Popular posts

Friday, September 21, 2007

ദ് ആരാടാ? [പടം]





കണ്ടാ കണ്ടാ..ആ ബസ്സിന്റെ പിന്നില് ഒരു നല്ല പെങ്കൊച്ചിന്റെ പടം..
അത് ഏത് “കര്‍ണ്ണാടകക്കാരിയാടാ”?
ഒന്നു ചവിട്ടി വിടടാ ശവീ..ശരിക്കും കാണുന്നില്ല..
നിന്റെ കാലുമേന്താ കുരുണ്ടോ..
ടാ ടാ പൊട്ടന്‍‌കുണാപ്പാ..ദേ ഞാനൊരു തേമ്പ് വച്ച് തന്നാലുണ്ടല്ലോ?

എന്റെ പൊന്നു ചേട്ടാ..അങ്ങനെ കത്തിച്ചു വിടാന്‍ ഇതു “ഫെരാരി“ യൊന്നുമല്ല.ഒരു പാവം വാഗണ്‍ ആര്‍..അതും ഗ്യാസില്‍ ഓടണത്...പിന്നെ ഒരു ജാതി ക്ണാപ്പ് വര്‍ത്താനം പറയരുത്...ഇയാളെ ഏതു നേരത്താ ട്രിപ്പിനു വിളിക്കാന്‍ തോന്നിത്?

എന്റെ തങ്കക്കുടം അല്ലേ?.. ഒന്നു കൂടി ട്രൈ ചെയ്യ്..ആ കാല്‍ ഒന്നുകൂടി കൊടുത്തേ..



ആ അങ്ങനെ അങ്ങനെ..ഇപ്പ ശരിയ്ക്ക് കാണണ്ണ്ട്...ടാ ഇത് ലവളല്ലേ..നമ്മടെ രാപ്പകലില്‍ ഉള്ളോള്?



എന്താ ചെയ്യാ..ആ പടത്തീ കണ്ടപ്പോ ഞാന്‍ ഒരിക്കലും വിചാരിച്ചില്ല..ഈ കൊച്ച് ഇങ്ങനെ മാറിപ്പോകുമെന്ന്..

എന്ത് മാറിപ്പോയീന്നാ ചേട്ടനീ പറണേ?..ആ കൊച്ചിന്റെ കൈയ്യിലിപ്പോ പൂത്ത കാശുമായി..ദക്ഷിണേന്ത്യ മുഴുവന്‍ പ്രശസ്തിയുമായി
ഇനിയെന്തോന്നു വേണം...ചേട്ടന് മറ്റേ സൂക്കേടാ...

ഏതിന്റെ?.

അതോ...അസൂയ അല്ലാതെ വേറെന്ത്?

9 comments:

Sherlock said...

എന്റെ പൊന്നു ചേട്ടാ..അങ്ങനെ കത്തിച്ചു വിടാന്‍ ഇതു “ഫെരാരി“ യൊന്നുമല്ല....പിന്നെ ഒരു ജാതി ക്ണാപ്പ് വര്‍ത്താനം പറയരുത്...ഇയാളെ ഏതു നേരത്താ ട്രിപ്പിനു വിളിക്കാന്‍ തോന്നിയേ?

ബാജി ഓടംവേലി said...

നല്ല അവതരണം
ഓ എന്നാ സ്‌പീഡ്
കിടിലന്‍ വിടീലുതന്നെ
ഓടിക്കുകയാണേല്‍ ഇങ്ങനെ ഓടിക്കണം
കള്ളന്‍ ഓടിച്ചിട്ടു പിടിച്ചു അല്ലേ
നന്നായിരിക്കുന്നു.

സഹയാത്രികന്‍ said...

:)

myexperimentsandme said...

എന്ത് പ്രകമ്പനമുണ്ടായാലും പ്രകോപനമുണ്ടായാലും ഇക്കിളിയുണ്ടായാലും വണ്ടി ഒരിക്കലും അങ്ങിനെ നൂറില്‍ ഓടിക്കരുത്-മുന്നില്‍ പോകുന്നവന്‍ ഒന്ന് ചവിട്ടിയാല്‍ പറ്റുന്നത് മാത്രമല്ല, നമ്മള്‍ ഇതിനിടയ്ക്ക് നയനതാരകത്തെയും കൂടി കാണുന്നതുകൊണ്ടുള്ള ശ്രദ്ധമാറല്‍/കുറയല്‍ മാത്രവുമല്ല, അറുപതിനപ്പുറമുള്ള എന്തും, ആവശ്യത്തിന് വേണ്ട അകലം പാലിക്കാത്ത എന്തും അപകടം എന്ന് പറഞ്ഞുകൊണ്ട് ഞാന്‍ നിര്‍ത്തുന്നു. ആ വലിയ വണ്ടിക്ക് വാഗണാറൊക്കെ ആനയ്ക്ക് ഈച്ചപോലെ മാത്രം.

അല്ലെങ്കില്‍ ഒരു ബൈനക്കുഴല്‍ കരുതുക. അത്രയ്ക്ക് അത്യാവശ്യമുള്ളവരാണ് കൂടെയെങ്കില്‍ അവരോ‍ട് അതില്‍‌ക്കൂടി നോക്കി നൌ റണ്ണിംഗ് കമന്ററി തരാന്‍ പറയുക (ബൈനാക്കുഴലില്‍ നോക്കി വണ്ടി ഓടിക്കരുത്) :)

ഏ.ആര്‍. നജീം said...

വക്കാരിയുടെ ഉപദേശത്തിനു താഴെ എന്റെ ഒരു ഒപ്പ് കൂടി

Sherlock said...

ബാജിയേട്ടാ,സഹയാത്രികാ,വക്കാരി,നജീമിക്കാ,
ഇതൊരു രസത്തിനു ചെയ്തതല്ലേ...എന്തായാലും വന്നതിനും വായിച്ചതിനും നന്ദി.

കുഞ്ഞന്‍ said...

എന്റെ കുട്ടാ...

ബൂലോകത്തൊരു ദുഖാചരണം വേണൊ ?

Sherlock said...

കുഞ്ഞാ...ചുമ്മാ ഒരു രസം അത്രമാത്രം

Madhu said...

Search by typing in Malayalam.

http://www.yanthram.com/ml/

അടിച്ചുമാറ്റുന്നവരെ.. ഇതിലേ ഇതിലേ


ശിവ ശിവാ...നമ്മുടെ ബ്ലോഗിലെ യോഗ പഠനം എന്ന പോസ്റ്റ് ഏതോ സഹൃദയന്‍ അടിച്ചുമാറ്റി മെയിലാക്കിരിക്കണു . പക്ഷേ യാതൊരു കടപ്പാടും വച്ചിട്ടില്യാ..

ഇനിയും അടിച്ചു മാറ്റാന്‍ വരുന്ന സഹൃദയരോട് ഒരു അപേക്ഷിണ്ടേ... ഒരു കടപ്പാടും കൂട്യങ്ങട് വെക്യാ ... ന്ന് വെച്ചാല്‍ ഈ ബ്ലോഗിന്റെ ഒരു ലിങ്കും കൂടി കൊടുക്കാഹ്... മന്‍സിലാവണുണ്ടോ..

എന്നെ കുറിച്ച്

അഭിപ്രായങ്ങള്‍

Archive

ആളോള് എവിടന്നൊക്കെ?