ചില കൌതുക കാഴ്ച്ചകള്‍

Popular posts

Thursday, January 31, 2008

കണ്ടക്ടര്‍ - ഒരൊഴിവ്

സുഹൃത്തുക്കളെ,

ബാംഗ്ലൂര്‍-കൊള്ളിഗല്‍ റൂട്ടില് ഓടുന്ന “ശ്രീ ഉദയഗംഗ“ എന്ന ബസ്സിനു മുകളിലെ കണ്ടക്ടര്‍ തസ്തികയിലേയ്ക്ക് ഒരു ഒഴിവുണ്ട്. താല്പര്യമുള്ളവര് 500 രൂപയുടെ ഡി ഡി [പേയബിള്‍ റ്റു ഏടാകൂടം ട്രാവത്സ് പ്രൈ.ലി ] സഹിതം അപേക്ഷിക്കുക. വിമുക്ത സര്‍ക്കസ് അഭ്യാസികള്‍ക്കു മുന്‍‌ഗണന.








Wednesday, January 23, 2008

അഞ്ചു കാലുള്ള കാള

[ഇതായിരുന്നു കാഴ്ച്ചവട്ടത്തിലെ ആദ്യ പോസ്റ്റ്. നോട്ടം കിട്ടാതെ അനാഥമായി കിടക്കുകയായിരുന്നതിനാല്‍ ഒന്നുകൂടി പോസ്റ്റുന്നു. ]

ഒരു ദിവസം കാലത്ത് ഓഫീസിലേയ്ക്ക് പോകാന്‍ തയ്യാറെടുക്കുന്ന സമയത്താണ് പുറത്ത് ഒരു മണിയൊച്ച കേട്ടത്. നോക്കുമ്പോള്‍ ഒരു കാള മണവാട്ടിയെപ്പോലെ പൂവെല്ലാം തലയില്‍ ചൂടി നില്‍ക്കുന്നു. അതിശയിപ്പിച്ചത് എന്താണെന്നു വച്ചാ‍ല്‍ അതിന്റെ കഴുത്തിലും ഒരു കാലുണ്ട്. പ്രകൃതിയുടെ വികൃതിയുമായി ജനിച്ച ഈ കാളയെ ദൈവമാക്കി മാറ്റി സമ്പാദിക്കുകയാണ് ഒരു കക്ഷി... ഓരോ നമ്പറുകളെ....

ക്ലിക്കി വലുതാക്കിയാല്‍ നന്നായി കാണാം





ദേ ആ കാണുന്നതാണ് അഞ്ചാമത്തെ കാല്‍. കാലിന്റെ തുടക്കത്തില്‍ കാണുന്നത് എക്സ്ട്രാ നാക്കാണെന്നും അങ്ങേര് മൊഴിഞ്ഞു









Sunday, January 13, 2008

ഞാന്‍ മരിക്കുകയാണ്..[ഫോട്ടോ പോസ്റ്റ്]




ഞാന്‍ മരിക്കുകയാണ്....അതോടൊപ്പം എന്റെ അഹങ്കാരവും...

അഹങ്കാരിയായിരുന്നു ഞാന്‍....
വീശിയടിക്കുന്ന കാറ്റില്‍ ഒരില പോലും അനക്കാതെ..
ആര്‍ത്തലച്ച് പെയ്ത മഴയില്‍ ഒരു തുള്ളി പോലും താഴോട്ടു വീഴ്ത്താതെ..
തണല്‍ തേടി വന്നവരെ ഇലകള്‍ കൊണ്ട് അഭിഷേകം നടത്തി..
കൂടു കൂട്ടാന്‍ വന്നവരെ ചില്ലകള്‍ കുലുക്കി ആട്ടിയോടിച്ച്..
ഭക്ഷണം തേടി വന്നവര്‍ക്ക് വിഷക്കായ നല്‍കി..
ഉന്മാദം കൊണ്ട് വിറളിപിടിച്ച യവ്വനം...

ഇപ്പോള്‍ ഇലകളെല്ലാം കൊഴിഞ്ഞ്...ആരും തിരിഞ്ഞു നോക്കാതെ..
മനസിലാക്കുന്നു എല്ലാം...

ഇനിയൊരു ജന്മം കൂടി തന്നിരുന്നെങ്കില്‍?..


(ചിത്രം:സ്കന്ദഗിരി ട്രെക്കിങ്ങിനിടയില്‍ ക്ലിക്കിയത്)

Tuesday, January 1, 2008

സമ്മറിലെ ഐസ് സ്കേറ്റിങ്ങ് [പടം]

ഡാലസിലെ(യു.എസ്) ഗലേറിയ ഷോപ്പിങ് സമുച്ചയത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. തറ നിരപ്പിനു താഴേയുള്ള പ്രത്യേക സജ്ജീകരണം മൂലം മുകളിലുള്ള വെള്ളം എപ്പോഴും ഐസ് ആയിരിക്കും.സുഖമായി ഐസ് സ്കേറ്റിങ്ങ് ചെയ്യാം. വെറുതെയല്ലാട്ടോ..മണിക്കൂറിനു പത്തു ഡോളര്‍ കൊടുക്കണം..





Sunday, November 25, 2007

എവരി ഡോഗ് ഹാസ് എ ഡേ [പടം]

ബാംഗ്ലൂരില്‍ നിന്നുമുള്ള ഒരു ദൃശ്യം. സൂക്ഷിച്ചു നോക്കൂ...ഒന്നല്ല രണ്ടെണ്ണം.



പുറം രാജ്യങ്ങളില്‍ ഇതൊരു പുതുമയല്ലെങ്കിലും...ഇതും ആഗോളവല്‍ക്കരണം മൂലമാണോ?..

Friday, November 16, 2007

പ്രേ..പ്രേതം..

ഭൂതപ്രേതപിശാചുകള്‍ എന്നത് വെറും അന്ധവിശ്വാസമാണെന്ന എന്റെ വിശ്വാസത്തെ തകിടം മറിക്കുന്നതായിരുന്നു കഴിഞ്ഞ വീക്കെന്റ് പാര്‍ട്ടിയില്‍ നടന്ന ചില സംഭവങ്ങള്‍. ഒരു ഒഴിഞ്ഞ കോണിലിരുന്ന്, റെയ്നോള്‍ഡ്സ് 045 കടിച്ച് പിടിച്ച്, കണ്ണുകള്‍ പാതി കൂമ്പി, അടുത്ത പോസ്റ്റ് എന്തായിരിക്കണം എന്നാലോചിച്ചിരിക്കുകയായിരുന്നു. പെട്ടെന്നാണ് ഷോക്കടിച്ച് ഒരു അനുഭവം ഉണ്ടായതും ഏതോ അമാനുഷിക ശക്തിയാല്‍ ഞാന്‍ ഡിസ്കോ ഫ്ലോറിലേക്ക് എടുത്ത് എറിയപ്പെട്ടതും.

മനുഷ്യനേത്രങ്ങള്‍കൊണ്ട് കാണാന്‍ സാധിക്കാത്ത (700 നാനോമീറ്ററിനു മുകളിലുള്ള) എന്തോ അവിടെ ഉള്ളതായി മനസ്സു പറഞ്ഞു. ഉടന്‍ തന്നെ ക്യാമറ എടുക്കുകയും മള്‍ട്ടി ബേര്‍സ്റ്റ് മോഡില്‍ ക്ലിക്കുകയും ചെയ്തു. അങ്ങനെ ക്യാമറാ കണ്ണൂകള്‍ പിടിച്ചെടുത്ത പ്രേതാത്മാക്കളും ഞങ്ങളും ചേര്‍ന്നുള്ള ഡിസ്കോ ദൃശ്യമാണ് താഴേയുള്ളത്.

ഡിസ്ക്ലെയ്മര്‍: തിരക്കിട്ട് എടുത്തതിനാല്‍ ഷട്ടര്‍ സ്പീഡോ, വൈറ്റ് ബാലന്‍സോ ഒന്നും അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റിയില്ല.ക്ഷമി. ബ്ലര്‍ ആയതിനു കാരണം സൂം ലെന്‍സ് ആണ്.


Sunday, November 4, 2007

നന്തി ഹിത്സ് - ബാംഗ്ലൂര്‍ [ഫോട്ടോ പോസ്റ്റ്]

അല്‍പ്പം ചരിത്രം: ബാംഗ്ലൂര്‍ സിറ്റി ലിമിറ്റില്‍ നിന്നും ഏകദേശം 60 കിലോമീറ്റര്‍ ദൂരത്തില്‍ സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 1479 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു ഹില്‍ സ്റ്റേഷനാണ് നന്ദി ഹിത്സ്. അടുത്തു തന്നെ ഉത്ഘാടം ചെയ്യപ്പെടുന്ന ദേവനഹള്ളി ഇന്റ്ര് നാഷണല്‍ എയര്‍പ്പോര്ട്ടില്‍ നിന്നും ഏകദേശം 15 കിലോമീറ്റര്‍. ടിപ്പു സുല്‍ത്താന്റെ വേനല്‍ക്കാല വിശ്രമ കേന്രമായിരുന്നു ഇവിടം. അന്നു കാലത്ത് കുറ്റവാളികളെ താഴേക്കിട്ടു കൊല്ലുന്ന ടിപ്പുസ് ഡ്രോപ്പില്‍ നിന്നുള്ള കാഴ്ച്ച അതി മനോഹരമാണ്. മൂന്നു നദികള്‍ ഈ കുന്നില്‍ നിന്നും ഉത്ഭവിക്കുന്നു (പെന്നാര്‍, പലര്‍ പിന്നെ അര്‍ക്കാവദി). പുരാതനമായ ഒരു ശിവ-പാര്‍വ്വതി ക്ഷേത്രം ഇവിടെയുണ്ട്. പിന്നെ ഏകദേശം ആയിരത്തോളം വര്‍ഷം പഴക്കമുള്ള “നന്തി” പ്രതിമയും, അതില്‍ നിന്നാണ് കുന്നിന് ഈ പേരു ലഭിച്ചത്



എന്നും രാവിലെ ഒന്‍പതിന് എഴുന്നേറ്റ്, ഏകദേശം പത്തുമണിയാകുമ്പോ ഉറക്കം വിട്ടോഴിയാത്ത കണ്ണുമായി, മാനേജരുടെ കണ്ണില്‍ പെടാതെ വളഞ്ഞു ചുറ്റി എന്റെ ക്യുബില്‍ എത്താറുള്ള ഞാന്‍, ഇന്നു മാത്രം വളരെ കൃത്യമായി കാ‍ലത്ത് നാലരക്ക് എഴുന്നേറ്റ് പ്രഭാതകൃത്യങ്ങളിലേക്ക് കടന്നു. അഞ്ചരയോടേ എല്ലാവരും എയര്‍പ്പോര്‍ട്ട് റോഡില്‍ എത്തിചേര്‍ന്നു. ഞായറാഴ്ച്ചയുടെ ആലസ്യത്തില്‍ ബാംഗ്ലൂര്‍ നഗരം സുഖസുഷുപ്തിയില്‍.വിജനമായ റോഡുകള്‍ [വളരെ അപൂര്‍വ്വമായ കാഴ്ച്ച :)].അതുകൊണ്ടു തന്നെ ഏകദേശം ആറരയോടെ സിറ്റി ലിമിറ്റ് ക്രോസ് ചെയ്തു.


ദാ കാണുന്നു മഞ്ഞില്‍ കുളിച്ചു നില്‍ക്കുന്ന നന്തി ഹിത്സ്..



കുറച്ചു കൂടി അടുത്ത്...



ഇപ്പോ ഞങ്ങള്‍ 1479 മീറ്റര്‍ ഉയരത്തിലാണ്..




അങ്ങനെ മുകളിലെത്തി..കോടമഞ്ഞ്..ഒന്നും കാണ്‌ണില്യാലോ രാമാ..



സ്വര്‍ഗത്തിലേയ്ക്കുള്ള ടവര്‍....



ആകാശം ഭൂമിയിലേക്കിറങ്ങി വന്നപ്പോള്‍...



കോട മാറിയപ്പോള്‍ ഒപ്പിയെടുത്തത്..ടിപ്പൂസ് ഡ്രോപ്പ്



കോട്ടയുടെ കിളിവാതിലിലൂടെ...



ഗസ്റ്റ് ഹൌസും ഉദ്യാനവും..



മഞ്ഞുമാറിയ ഒരു നിമിഷം....



ചാ‍ാ‍ാടരുത്....[ജയന്‍ സ്റ്റൈല്‍]



ആകാശത്തിലെ ആട്ടിന്‍ പറ്റങ്ങള്‍



ചില മഞ്ഞു കാഴ്ച്ചകള്‍...



ചില മഞ്ഞു കാഴ്ച്ചകള്‍...




സത്യമായിട്ടും ഇത് ബ്ലാക്ക് ആന്‍ഡ് വൈറ്റ് അല്ല..മഞ്ഞിന്റെ പ്രതിഭാസം



ഞങ്ങള്‍ സന്തുഷ്ടരാണ് - ഒരു ജോയിന്റ് ഫാമിലി



ഏറ്റവും കഷ്ടപ്പെട്ടത് ഇവരെ കൊണ്ടാണ്. ഇടക്കിടെ ഇവര് ചാടുന്നത് കൊണ്ട് വണ്ടി കിടന്നു കരയുകയായിരുന്നു.


പ്രഭാത കൃത്യങ്ങള്‍ക്കിടയില്‍...

Tuesday, October 23, 2007

ഗോള്‍ഡന്‍ ടെമ്പിള്‍ - കൂര്‍ഗ് [പടം]

കൂര്‍ഗിലുള്ള ഗോള്‍ഡന്‍ ടെമ്പിള്‍. ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ ടിബറ്റന്‍ മൊണാസ്ട്രി.




പ്രധാന മന്ദിരം : ഇതിനുള്ളില്‍ നൂറോളം സന്യാസിമാര്‍ക്ക് ഇരുന്ന് ധ്യാനം ചെയ്യാനുള്ള സജ്ജീകരണങ്ങള്‍ ഉണ്ട്.




തൊട്ടടുത്തു തന്നെയുള്ള മറ്റൊരു ചെറു മന്ദിരം


ചെറു മന്ദിരത്തിന്റെ മുന്‍ വശം



വാതിലിന്‍ മേല്‍ ഉള്ള മുദ്ര


ജനാലകള്‍



അകത്തെ ചുവര്‍ ചിത്രങ്ങള്‍



ബുദ്ധപ്രതിമകള്‍


ബുദ്ധപ്രതിമകള്‍

Friday, September 21, 2007

ദ് ആരാടാ? [പടം]





കണ്ടാ കണ്ടാ..ആ ബസ്സിന്റെ പിന്നില് ഒരു നല്ല പെങ്കൊച്ചിന്റെ പടം..
അത് ഏത് “കര്‍ണ്ണാടകക്കാരിയാടാ”?
ഒന്നു ചവിട്ടി വിടടാ ശവീ..ശരിക്കും കാണുന്നില്ല..
നിന്റെ കാലുമേന്താ കുരുണ്ടോ..
ടാ ടാ പൊട്ടന്‍‌കുണാപ്പാ..ദേ ഞാനൊരു തേമ്പ് വച്ച് തന്നാലുണ്ടല്ലോ?

എന്റെ പൊന്നു ചേട്ടാ..അങ്ങനെ കത്തിച്ചു വിടാന്‍ ഇതു “ഫെരാരി“ യൊന്നുമല്ല.ഒരു പാവം വാഗണ്‍ ആര്‍..അതും ഗ്യാസില്‍ ഓടണത്...പിന്നെ ഒരു ജാതി ക്ണാപ്പ് വര്‍ത്താനം പറയരുത്...ഇയാളെ ഏതു നേരത്താ ട്രിപ്പിനു വിളിക്കാന്‍ തോന്നിത്?

എന്റെ തങ്കക്കുടം അല്ലേ?.. ഒന്നു കൂടി ട്രൈ ചെയ്യ്..ആ കാല്‍ ഒന്നുകൂടി കൊടുത്തേ..



ആ അങ്ങനെ അങ്ങനെ..ഇപ്പ ശരിയ്ക്ക് കാണണ്ണ്ട്...ടാ ഇത് ലവളല്ലേ..നമ്മടെ രാപ്പകലില്‍ ഉള്ളോള്?



എന്താ ചെയ്യാ..ആ പടത്തീ കണ്ടപ്പോ ഞാന്‍ ഒരിക്കലും വിചാരിച്ചില്ല..ഈ കൊച്ച് ഇങ്ങനെ മാറിപ്പോകുമെന്ന്..

എന്ത് മാറിപ്പോയീന്നാ ചേട്ടനീ പറണേ?..ആ കൊച്ചിന്റെ കൈയ്യിലിപ്പോ പൂത്ത കാശുമായി..ദക്ഷിണേന്ത്യ മുഴുവന്‍ പ്രശസ്തിയുമായി
ഇനിയെന്തോന്നു വേണം...ചേട്ടന് മറ്റേ സൂക്കേടാ...

ഏതിന്റെ?.

അതോ...അസൂയ അല്ലാതെ വേറെന്ത്?

Thursday, August 23, 2007

പൂക്കള്‍ [പടം]

പലപ്പോഴായി എന്റെ ക്യാമറാ കണ്ണില്‍ പതിഞ്ഞത്...







അടിച്ചുമാറ്റുന്നവരെ.. ഇതിലേ ഇതിലേ


ശിവ ശിവാ...നമ്മുടെ ബ്ലോഗിലെ യോഗ പഠനം എന്ന പോസ്റ്റ് ഏതോ സഹൃദയന്‍ അടിച്ചുമാറ്റി മെയിലാക്കിരിക്കണു . പക്ഷേ യാതൊരു കടപ്പാടും വച്ചിട്ടില്യാ..

ഇനിയും അടിച്ചു മാറ്റാന്‍ വരുന്ന സഹൃദയരോട് ഒരു അപേക്ഷിണ്ടേ... ഒരു കടപ്പാടും കൂട്യങ്ങട് വെക്യാ ... ന്ന് വെച്ചാല്‍ ഈ ബ്ലോഗിന്റെ ഒരു ലിങ്കും കൂടി കൊടുക്കാഹ്... മന്‍സിലാവണുണ്ടോ..

എന്നെ കുറിച്ച്

അഭിപ്രായങ്ങള്‍

Archive

ആളോള് എവിടന്നൊക്കെ?