കാഴ്ച്ചവട്ടം

ചില കൌതുക കാഴ്ച്ചകള്‍

Popular posts

Friday, October 14, 2011

ഘോര്‍ ഫക്കാന്‍ ബീച്ച്

ഘോര്‍ ഫക്കാന്‍ ബീച്ച് , ഫുജൈറ , യു എ ഇ

Saturday, April 23, 2011

കണ്‍ഫ്യൂഷനിസം [ഫോട്ടോ പോസ്റ്റ്]

രണ്ടിനു പോകുമ്പോള്‍ “രണ്ടും” കൂടി ചെയ്യരുതെന്നു സാരം :)



Tuesday, November 25, 2008

പ്യാനിങ്ങ് [ഫോട്ടോ പോസ്റ്റ്]

ഒരു പാനിങ്ങ് പരീക്ഷണം.




ക്യാമറ : രാമന്റെ
റെസലൂഷന്‍ : ഇനി ക്യാമറ തിരിച്ചു കൊടുക്കില്ലാ‍ാ...
ഐ സ് ഓ സെറ്റിങ്ങ് : ഓ..പീന്നെ ഇനി അതില്ലാത്തേന്റ കേടാ
എക്സ്പോഷര്‍ ടൈം : ഉച്ചക്കു രണ്ടുമണി ആര്‍ന്നൂന്നാ തോന്നണേ.
ഫോക്കല്‍ ലെങ്‌ത്ത് : അളക്കണ കുന്ത്രാണ്ടം കാണാന്‍ല്യാ. സോറീട്ടാ‍..

Monday, October 13, 2008

മൈസൂര്‍ അരമനെ

97,000 ബള്‍ബുകളുടെ ഉജ്ജ്വല ശോഭയില്‍ മൈസൂര്‍ പാ‍ലസ്




1399 മുതല്‍ 1947 വരെ മൈസൂര്‍ ഭരിച്ചിരുന്ന വോഡയാര്‍ രാജവംശമാണ് മൈസൂര്‍ കൊട്ടാരം പണികഴിപ്പിച്ചത്. പതിനാലാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ഈ കൊട്ടാരം 1638ല്‍ ഉണ്ടായ ഒരു ഇടിമിന്നലില്‍ ഭാഗികമായി നശിക്കുകയായിരുന്നു. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാ‍നത്തില്‍ ഇത് പൂര്‍ണ്ണമായി പൊളിച്ച് പുതിയ കൊട്ടാരം പണിതു. പക്ഷേ അനര്‍ത്ഥങ്ങള്‍ അവസാനിച്ചിരുന്നില്ല. 1897ല്‍ ഉണ്ടായ ഒരു തീ പിടുത്തത്തില്‍ കൊട്ടാരം കത്തിനശിച്ചു. പിന്നീട് ഹെന്രി ഇര്‍വ്വിന്‍ എന്ന ബ്രിട്ടീഷ് വാസ്തുശില്‍പ്പി രൂപകല്‍പ്പന ചെയ്ത് 1912ല്‍ പണിപൂര്‍ത്തിയായ കൊട്ടാരമാണ് ഇപ്പോഴുള്ളത്.

വാണിങ്ങ്: ക്ലിക്കി വലുതാക്കി കാണരുത്. അഥവാ കണ്ടു പോയാല്‍ പിന്നെയുള്ളതിനൊന്നും ഞാന്‍ ഉത്തരവാദിയല്ല. ക്ലിയര്‍ കുറവാണെന്നോ ബ്ലര്‍ ആയെന്നോ ഒക്കെ തോന്നിയേക്കാം..

3x സൂം, പോന്റ് ആന്‍ഡ് ഷൂട്ട് ക്യാമറ കൊണ്ട് എടുത്തത്.. വിവരങ്ങള്‍ക്ക് കടപ്പാട് വിക്കിപീഡിയ

Thursday, September 4, 2008

നാഗലിംഗം (ഫോട്ടോ പോസ്റ്റ്)

മാവേലിക്കര, ബിഷപ്പ് മൂര്‍ കോളേജ് ക്യാമ്പസില്‍ “മരം”നോക്കി നടക്കുന്നതിനിടയിലാണ് ഈ മരം കണ്ണില്‍ പെട്ടത്. ഉടന്‍ തന്നെ ക്ലിക്കി ക്യാമറയിലാക്കി.




നാഗലിംഗം എന്നാണത്രേ പേര്.



മരത്തിന് ആ പേര് ലഭിച്ചത് അതിലെ ഈ പൂവിന്റെ രൂപത്തില്‍ നിന്നാണെന്നു തോന്നുന്നു



മരത്തിന്റെ കായ്:






ഗൂഗിള്‍ ചെയ്തപ്പോള്‍ കിട്ടിയ വിവരങ്ങള്‍ :

This large deciduous tropical tree, 75' tall and indigenous to the Amazon rainforest, is listed as a rare tree and flower in India. The leaves, up to 6" long, are simple with serrate margin; it flowers in racemes which is cauliflorus; the yellow, reddish and pink flowers are stunning fragrant. These are 3" to 5" waxy aromatic smelling, pink and dark-red flowers growing directly on the bark of the trunk. The tree bears, directly on the trunk and main branches, large globose woody fruits; they look like big rusty cannonballs hanging in clusters, like balls on a string. Cannon ball trees usually carry 'CAUTION' signs posted on the trunks to advise people not to stand close to and directly under the fruits as one can get hurt as they drop off by themselves. The fruit contains small seeds in a white, unpleasant smelling white jelly, which are exposed when the upper half of the fruit goes off like a cover. The long dangling fruity branches give the tree an unkempt appearance. The hard shells are used to make containers and utensils. Cannon ball flowers are considered of special significance in Buddhist culture in Sri Lanka. In Tamil Nadu, it is called Nagalingam flower. The sivalingam shape is visible at the center of the flower and snake shaped pollen is the specialty of this flower and it has very good fragrance. This rare flower can be used for Shiva Pooja

Wednesday, April 9, 2008

എന്തരോ അസത്ത്? [ഫോട്ടോ പോസ്റ്റ്]

ഇപ്പ ഇങ്ങനേം പേരിട്ടു തുടങ്ങി. കലികാലം..കലികാലം..

Monday, March 31, 2008

യോഗ പഠനം [പോട്ടോ പോസ്റ്റ്]

റിലാക്സ്...റിലാക്സ്... ആദ്യം നമുക്ക് കഴുത്തിനുള്ള അഭ്യാസം ചെയ്യാം...



കഴുത്ത് പരമാവധി മുന്നോട്ടു നീട്ടുക..ഇതിനിടയില്‍ ശ്വാസം ഉള്ളിലോട്ടെടുക്കുകയോ പുറത്തോട്ടു വിടുകയോ ചെയ്യരുത്..



ഇനി ശ്വാസം ഉള്ളിലോട്ടെടുത്ത് തല വലത്തോട്ടു തിരിക്കുക



ഒന്നു കൂടി തിരിക്കുക....



ഒന്നും കൂടി തിരിക്കുക...ട്രൈ ട്രൈ...



ഇനി പഴയ അവസ്ഥയിലേക്കു തിരിച്ചു വരിക... കഴുത്ത് ഉളുക്കിയിട്ടുണ്ടെങ്കില്‍ വലതുകാലുകൊണ്ട് ചവിട്ടി നേരെയാക്കുക



ഇനി വജ്രാസനത്തില്‍ ഇരിക്കുക...ശ്വാസം പുറത്തേക്ക് വിട്ടുകൊണ്ടേയിരിക്കുക..കാഞ്ഞു പോകുമെന്നു തോന്നിയാല്‍ മാത്രം ഉള്ളിലേക്കെടുക്കുക.



ശരീരം വളരെ പതുക്കെ ഇടത്തോട്ട് ചെരിക്കുക..കാലുകള്‍ നിവര്‍ത്തിവയ്ക്കുക.



പ്ലീസ് നോട്ട് : താഴേയുള്ള പടം ഈ യോഗ കോഴ്സിന്റെ ഭാഗമല്ല



പഴയ അവസ്ഥയിലേക്കു തിരിച്ചു വരുക..തിരിച്ചു വരൂ ..തിരിച്ചു വരാന്‍..ബ്ലഡി ക്യാറ്റ്



ഇനി വലത്തേക്കാല്‍ മുന്നോട്ടു നീട്ടുക (മുട്ടു വളക്കരുത്). ഇനീ ശരീരം മുന്നോട്ടാക്കി കാല്‍‌വിരലുകള്‍ നാക്കുകൊണ്ട് തലോടുക



ഇപ്പോള്‍ നിങ്ങള്‍ ഒരു പരുവം..അല്ല നിങ്ങള്‍ക്ക് ഒരു പുതിയ ഊര്‍ജ്ജം ലഭിച്ചിട്ടുണ്ടാകും..




ഇനി ശവാസനം.. ആരും ഉറങ്ങരുത്....



ങുര്‍..ങുര്‍....

Sunday, March 9, 2008

അത്ഭുതകുളം [ഫോട്ടോ പോസ്റ്റ്]

കേരളത്തിലെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ ഉള്ള ഇത്തരം കാര്യങ്ങള്‍ അവിടെയുള്ള ജനങ്ങള്‍ക്കിടയില്‍ മാത്രമായി ഒതുങ്ങിപ്പോകരുതെന്നൊരു ആഗ്രഹം. അതു മാത്രമാണ് ഈ പോസ്റ്റിന്റെ ഉദ്ദേശം.

സ്കൂളില്‍ പഠിക്കുന്ന സമയത്ത് അതായത് ഒരു പത്തു പതിനഞ്ചു കൊല്ലം മുമ്പാണു അത്ഭുതകുളത്തില്‍ പോയത്. പിന്നെ ഈയടുത്ത കാലത്താണു അതിനെ കുറിച്ച് വീണ്ടും ഓര്‍ക്കുന്നത്. കഴിഞ്ഞ പ്രാവശ്യം നാട്ടില്‍ പോയപ്പോള്‍ വീണ്ടും പോയി. അമ്പലമെല്ലാം
പുതുക്കിയിരിക്കുന്നു. പോകുന്ന വഴിയില്‍ വഴികാട്ടികള്‍. വളരെ വീതി കുറഞ്ഞ റോഡാണെങ്കിലും ടാര്‍ ചെയ്തിരിക്കുന്നു.

പേരു സൂചിപ്പിക്കുന്ന പോലെ കുളത്തില്‍ ഒരു അത്ഭുതം ഉണ്ട്. എന്താണെന്നു വച്ചാല്‍ കുളത്തിന്റെ മുകളിലൂടെ നമുക്ക് സുഖമായി നടക്കാം,ചാടി മറിയാം,വേണേല്‍ ക്രിക്കറ്റും കളിക്കാം :)

ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷനില്‍(കല്ലേറ്റുംകര) നിന്നും ഒരു 10 കിലോമീറ്റര്‍ ദൂരത്തില്‍ താഴേക്കാട് ഗ്രാമത്തില്‍, കണ്ണിക്കര ഭാഗത്തു സ്ഥിതി ചെയ്യുന്ന അത്ഭുതകുളങ്ങര എടവന ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിന്റെ ഭാഗമാണു ഈ കുളം. ഇവിടത്തെ വിഗ്രഹത്തിനു ഏകദേശം 700 വര്‍ഷത്തെ പഴക്കം ഉണ്ടെന്നു പുരാവസ്തു വകുപ്പിന്റെ പഠനത്തില്‍ പറയുന്നു. കുളം മുമ്പ് വിശാലമായിരുന്നെങ്കിലും കൈയ്യേറ്റം മൂലം ഇപ്പോഴിതു 10 സെന്റില്‍ താഴേയായിരിക്കുന്നു. രണ്‍ടുമൂന്നു ആളു താഴ്ച്ചയുള്ള കുളത്തിന്റെ മുകളില്‍ വളരുന്ന ആറടിയോളം നീളം വരുന്ന പ്രത്യേകതരം പുല്ല് കുളത്തിനു മീതേ ഒരു പ്രതലം ഉണ്ടാക്കിയിരിക്കുന്നു. ഒരു വലിച്ചു കെട്ടിയിരിക്കുന്ന റബ്ബര്‍ ഷീറ്റു പോലെ.

വളരെ കാലം മുമ്പ് ഇതിനു മുകളില്‍ കന്നുകാലികളേ മേയാന്‍ വിടുമായിരുന്നുവത്രേ. പക്ഷേ ഇപ്പോള്‍ തികച്ചും അപകടകരമാണു ഇതിന്റെ അവസ്ഥ. മീന്‍ പിടിക്കുന്നതിനും മറ്റും പുല്ലില്‍ ഉണ്ടാക്കിയിരിക്കുന്ന കുഴികളില്‍ വീണാല്‍ ഒരു തിരിച്ചു വരവ് തികച്ചും അസാദ്ധ്യം.ഒരു കാലത്ത് കുളം മുഴുവനുമായി ആളുകള്‍ കയ്യേറിയിരുന്നു. പില്‍ക്കാലത്ത് പുരാ‍വസ്തു വകുപ്പിന്റെ ഖനനത്തില്‍ അമ്പലത്തില്‍ നിന്നും താഴേക്കുള്ള കരിങ്കല്‍ പടവുകള്‍ കണ്ടെത്തിയതോടെ വിട്ടു കൊടുക്കുകയുമായിരുന്നു.

ഇതേ പോലെയുള്ള കുളങ്ങള്‍ കേരളത്തിന്റെ മറ്റു ഭാഗങ്ങളില്‍ ഉണ്ടോ എന്നറിഞ്ഞുകൂട. തീര്‍ച്ചയായും ഈ കുളത്തിനെ/പുല്ലിനെ കുറിച്ചൊരു പഠനം നടക്കേണ്ടതാണ്.

മറ്റൊരു അത്ഭുതം കൂടി ഇവിടെയുണ്ട്. ഏകദേശം എട്ടുവര്‍ഷം മുമ്പ് നിര്‍മ്മിച്ച ചുറ്റുമതിലിന്റെ മറ്റുള്ള ഭാഗങ്ങള്‍ പായല്‍ പിടിച്ച് പഴക്കം കാണിക്കുന്നെങ്കിലും ഒരു സ്ഥലം മാത്രം ഇപ്പോഴും നിര്‍മ്മിച്ച പോലെ തന്നെ പുതുമയോടെ ഇരിക്കുന്നു. മതിലിനു മറുവശത്തുള്ള മണിക്കിണറില്‍ എന്തോ ശക്തി ഉണ്ടെന്നും അതു മൂലമാണീ പ്രതിഭാസമെന്നുമാണു അമ്പലത്തിലെ ശാന്തി പറഞ്ഞത്.


ചിത്രങ്ങളിലൂടെ:



പുതുക്കിയ അമ്പലം: ഇതിനു പുറകിലുള്ള പാടത്താണു അത്ഭുതകുളം



പടമെടുക്കാന്‍ ചെന്നപ്പോള്‍ അവിടെയുണ്ടായിരുന്ന ചേട്ടന്‍. ഇദ്ദേഹമാണു കാര്യങ്ങള്‍ വിശദീകരിച്ചു തന്നത്. ഇപ്പോള്‍ ചേട്ടന്‍ നില്‍ക്കുന്നത് കുളത്തിനു മുകളിലാണ്.



കുളത്തിന്റെ മറ്റൊരു ദൃശ്യം. അകലെയായി അമ്പലവും ചേട്ടനേയും കാണാം



കുളത്തിനു മുകളിലുള്ള പുല്ല് അദ്ദേഹത്തിന്റെ കൈയ്യില്‍: ആറടിയോളം നീളം വരും



ചുറ്റുമതിലിനോടു ചേര്‍ന്നു ഇതുവരെയും പായല്‍ പിടിക്കാതെ ഇരിക്കുന്ന ഭാഗം




അമ്പലത്തില്‍ പോകുന്നവഴിയുള്ള ചിറയില്‍ നിന്നുള്ള ദൃശ്യം:




gehesh അറ്റ് ജിമെയില്‍.കോം

അടിച്ചുമാറ്റുന്നവരെ.. ഇതിലേ ഇതിലേ


ശിവ ശിവാ...നമ്മുടെ ബ്ലോഗിലെ യോഗ പഠനം എന്ന പോസ്റ്റ് ഏതോ സഹൃദയന്‍ അടിച്ചുമാറ്റി മെയിലാക്കിരിക്കണു . പക്ഷേ യാതൊരു കടപ്പാടും വച്ചിട്ടില്യാ..

ഇനിയും അടിച്ചു മാറ്റാന്‍ വരുന്ന സഹൃദയരോട് ഒരു അപേക്ഷിണ്ടേ... ഒരു കടപ്പാടും കൂട്യങ്ങട് വെക്യാ ... ന്ന് വെച്ചാല്‍ ഈ ബ്ലോഗിന്റെ ഒരു ലിങ്കും കൂടി കൊടുക്കാഹ്... മന്‍സിലാവണുണ്ടോ..

എന്നെ കുറിച്ച്

അഭിപ്രായങ്ങള്‍

Archive

ആളോള് എവിടന്നൊക്കെ?